റാഗി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെറും രണ്ട് മിനിറ്റില്‍ നല്ല പഞ്ഞിപോലെ സോഫ്റ്റ് റാഗി അപ്പം റെഡി

Spread the love

കോട്ടയം: വെറും രണ്ട് മിനിറ്റില്‍ നല്ല പഞ്ഞിപോലെ സോഫ്റ്റ് റാഗി അപ്പം.

ആവശ്യമായ ചേരുവകൾ

റാഗി പൗഡർ – 1 1/2 കപ്പ് ചോറ് – 3/4 കപ്പ്
ചിരകിയ തേങ്ങ – 3/4 കപ്പ്
യീസ്റ്റ് – 3/4 ടീസ്പൂണ്‍
പഞ്ചസാര – 3 ടീസ്പൂണ്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിലേക്ക് മുക്കാല്‍ കപ്പ് ചോറും മുക്കാല്‍ കപ്പ് ചിരകിയ തേങ്ങയും ഒന്നരക്കപ്പ് വെള്ളത്തിന് രണ്ട് ടേബിള്‍ സ്പൂണ്‍ കുറവ് വെള്ളവും മുക്കാല്‍ ടീസ്പൂണ്‍ യീസ്റ്റും മൂന്ന് ടീസ്പൂണ്‍ പഞ്ചസാരയും കൂടെ ചേർത്ത് ഒട്ടും കട്ടയില്ലാതെ കലക്കിയെടുക്കണം.

ശേഷം ഒരു പത്ത് മിനിറ്റോളം അടച്ച്‌ റെസ്റ്റ് ചെയ്യാനായി വയ്ക്കാം. ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. അരച്ച മാവ് ഒരു ബൗളിലേക്ക് ഒഴിച്ച്‌ അടച്ച്‌ വച്ച്‌ ഫെർമെൻറ് ചെയ്യാനായി മാറ്റി വയ്ക്കാം.

അവസാനം മിക്സിയുടെ ജാറില്‍ നേരത്തെ ചേർത്ത ഒന്നരക്കപ്പ് വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ മാറ്റി വച്ച വെള്ളം ചേർത്ത് ഒന്ന് ചുറ്റിച്ച്‌ ഒഴിച്ച്‌ കൊടുക്കണം. നിങ്ങള്‍ക്ക് പെട്ടെന്ന് ഫെർമെൻറ്റ് ആയി കിട്ടണമെങ്കില്‍ ചെറിയ ചൂടു വെള്ളമൊഴിച്ച്‌ അരച്ചെടുത്താല്‍ മതിയാവും.

ഏകദേശം അഞ്ച് മണിക്കൂറോളം കഴിഞ്ഞ് തുറന്നെടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഒരു പാൻ അല്ലെങ്കില്‍ അപ്പച്ചട്ടി അടുപ്പില്‍ വച്ച്‌ മാവൊഴിച്ച്‌ അടച്ചുവച്ച്‌ വേവിച്ചെടുക്കാം.