video
play-sharp-fill
അംബാനിയെ കൈവിട്ട് ഗുജറാത്തിന് ഒരു കളിയില്ല: ഗുജറാത്തിൽ നിന്ന് മാത്രം 684 കോടിയുടെ കരാർ; വിമാനത്താവളവും അംബാനിയുടെ കയ്യിലായി

അംബാനിയെ കൈവിട്ട് ഗുജറാത്തിന് ഒരു കളിയില്ല: ഗുജറാത്തിൽ നിന്ന് മാത്രം 684 കോടിയുടെ കരാർ; വിമാനത്താവളവും അംബാനിയുടെ കയ്യിലായി

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: ബിജെപിയും അംബാനിയും തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഗുജറാത്തിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്ത് വരുന്ന വാർത്തകൾ. ഗുജറാത്ത് സർക്കാർ പുതുതായി നിർമ്മിക്കുന്ന വിമാനത്താവളത്തിന്റെ 684 കോടിരൂപയുടെ കരാറാണ് ഇപ്പോൾ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനു കൈമാറിയിരിക്കുന്നത്. രാജ്‌കോട്ടിലെ ഹിരാസറിലാണ് പുതിയ വിമാനത്താവളം ഗുജറാത്ത് സർക്കാർ നിർമ്മിക്കുന്നത്.
എ ആൻഡ് ടി , അഫ്‌കോൺസ് , ദിലീപ് ബിൽഡ്‌കോൺ, ഗായത്രി പ്രോജക്ടസ് എന്നീ കമ്പനികളെ മറികടന്നാണ് ഇപ്പോൾ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കരാർ സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് കമ്പനി ടെൻഡർ നേടിയതെന്നു കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
അഹമ്മദാബാദ്, രാജ്‌കോട്ട് എന്നീ നഗരങ്ങളൈ ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ സമീപത്തായാണ് വിമാനത്താവളം നിർമ്മിക്കുന്നത്. രാജ്‌കോട്ടിൽ നിന്നു 36 കിലോമീറ്ററാണ് ഹീരാസരിലേയ്ക്കുള്ള ദൂരം. 30 മാസത്തിനുള്ളിൽ വിമാനത്താവളം പൂർ്ത്തിയാക്കണമെന്നാണ് കരാർ.
റാഫേൽ വിവാദത്തിൽ അനിൽ അംബാനിയുടെ റിലയൻസുമായി പ്രധാനമന്ത്രി നേരിട്ട് ചർച്ചനടത്തി കരാർ ഏർപ്പിച്ചു കൊടുത്തത് സംബന്ധിച്ചു വിവാദം കത്തി നിൽക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഗുജറാത്തിൽ വിമാനത്താവളം നിർമ്മിക്കാൻ കരാർ അംബാനിയ്ക്ക് തന്നെ ലഭിച്ചിരിക്കുന്നത്.