video
play-sharp-fill

റേഡിയോ ജോക്കിയാകാൻ ഇഷ്ടമാണോ? പ്ലസ് ടൂ യോ​ഗ്യത മതി, രണ്ടരമാസത്തെ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

റേഡിയോ ജോക്കിയാകാൻ ഇഷ്ടമാണോ? പ്ലസ് ടൂ യോ​ഗ്യത മതി, രണ്ടരമാസത്തെ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: റേഡിയോ ജോക്കിയാകാൻ താത്പര്യമുള്ളവർക്ക് കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

സർക്കാർ സ്വയം ഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ ആണ് ക്ലാസ്സ് നടക്കുന്നത്.

അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകീട്ട് 4 വരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് 2. അപേക്ഷ തപാൽ മുഖേനയോ, ഓൺലൈനായോ സമർപ്പിക്കാം. അപേക്ഷ മെയ് 3 വരെ സ്വീകരിക്കും.

വിശദ വിവരങ്ങൾക്ക് അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://forms.gle/HWdAJ233U348Mqpt8  എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. ഫോൺ: 9744844522. അപേക്ഷ അയക്കേണ്ട വിലാസം – സെക്രട്ടറി, കേരള മീഡിയ അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-695010