play-sharp-fill
വീട്ടുമുറ്റത്ത് നിന്നും ചരൽ വാരിയതിനെ ചൊല്ലിയുള്ള തർക്കം ; ഭർതൃപിതാവിനെ മൺവെട്ടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ : മരുമകളെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

വീട്ടുമുറ്റത്ത് നിന്നും ചരൽ വാരിയതിനെ ചൊല്ലിയുള്ള തർക്കം ; ഭർതൃപിതാവിനെ മൺവെട്ടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മരുമകൾ അറസ്റ്റിൽ : മരുമകളെ പൊലീസ് കുടുക്കിയത് തന്ത്രപരമായി

സ്വന്തം ലേഖകൻ

കോഴഞ്ചേരി: ഭർതൃപിതാവിനെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ച മരുമകൾ പപൊലീസ് പിടിയിൽ. കോഴഞ്ചേരി ചെറുകോൽ മധുര ഭവനിൽ ദാമോദരൻ നായരെ (95) മൺവെട്ടികൊണ്ട് അടിച്ചുകൊല്ലാൻ ശ്രമിച്ച കേസിലാണ് മരുമകളായ രാധാമണി (57)യെ പൊലീസ് പിടികൂടിയത്.


മുറ്റത്തു നിന്ന് ചരൽ വാരി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയൊരു സംഘഷർത്തിൽ കലാശിച്ചത്. സംഘർഷത്തിൽ കലാശിച്ചത്.ദാമോദരൻ നായരുടെ മകൻ മധുസൂദനനും ഭാര്യ രാധാമണിയും തമ്മിൽ വർഷങ്ങളായി അകന്നു കഴിയുകയാണെന്ന് പറയുന്നു. മക്കളും മധുസൂദനൻ നായരും ബംഗളൂരുവിലാണ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ചെറുകോലിലെ കുടുംബ വീടിന്റെ രണ്ടാം നിലയിൽ രാധാമണി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസമയത്ത് ദാമോദരൻ നായരും ഭാര്യ ഭാനുമതിയമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.

മരുമകൾ അടിച്ചതിനെ തുടർന്ന് പരിക്കേറ്റ് രക്തത്തിൽ കുളിച്ചു വീട്ടുമുറ്റത്തു കിടക്കുകയായിരുന്ന ദാമോദരൻ നായരെ സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ദാമോദരൻ തന്നെയും മർദിച്ചെന്ന് ആരോപിച്ച് രാധാമണിയും പോലീസിൽ പരാതി നൽകി.

ആറന്മുള എസ്എച്ച്ഒ ജി. സന്തോഷ്‌കുമാറും സംഘവും രാധാമണിയെ അറസ്റ്റ് ചെയ്തത് തന്ത്രപൂർവമാണ്. സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ്കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിന് അറസ്റ്റു രേഖപ്പെടുത്തിയത്.

വീഡിയോ കോൺഫറൻസിലൂടെ പത്തനംതിട്ട ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ നാലിനു വീട്ടുമുറ്റത്തു നിന്ന ദാമോദരൻ നായരെ യാതൊരു പ്രകോപനവും കൂടാതെ മൺവെട്ടികൊണ്ട് അടിക്കുകയായിരുന്നെന്നാണ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.

കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ ന്യൂറോ സർജറി യൂണിറ്റിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ദാമോദരൻ നായർ അപകടനില തരണം ചെയ്തിട്ടില്ല.