play-sharp-fill
അടഞ്ഞു കിടന്ന കോടിയേരി വീട് തോക്കുധാരികളായ 15 സി.ആർ.പി.എഫ് ജവാന്മാർ  വളഞ്ഞു ; താക്കോലുമായി ബിനീഷിന്റെ ഭാര്യ എത്തി : ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള ടോറസ് റെമഡീസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെ.കെ റോക്‌സ് ക്വാറി തുടങ്ങിയ കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന : ബിനീഷ് കോടിയേരി പുറംലോകം കാണാൻ സാധ്യത കുറവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡിയുടെ റെയ്ഡ് പുരോഗമിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ സംഘം ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് മരുതംകുഴിയിലെ കൂട്ടാംവിളയിലുള്ള ‘കോടിയേരി’ എന്ന വീട്ടിൽ എത്തിയത്.

ആറംഗ സംഘം കോടിയേരി എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഒപ്പം താക്കോൽ ഇല്ലാത്തതിനാൽ വീടിനുള്ളിൽ കയറാനും സാധിക്കാതെ വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ബിനീഷുമായി ബന്ധപ്പെട്ടവരുമായി സംസാരിച്ച ശേഷം ബിനീഷിന്റെ ഭാര്യയടക്കമുള്ളവർ എത്തിയാണ് പരിശോധനയ്ക്കായി വീട് തുറന്ന് കൊടുത്തത്.

15 സി ആർ പി എഫ് ജവാൻമാരുടെ സുരക്ഷയിലാണ് ഇ.ഡിയുടെ റെയ്ഡ് പുരോഗമിക്കുന്നത്. സി.ആർ.പി.എഫിനൊപ്പം കർണാടക പൊലീസുമുണ്ട്.

നിലവിൽ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഈ വീട്ടിലില്ല. ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നിൽ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്‌ളാറ്റിലേക്ക് മാറുയിരുന്നു.

5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതൽ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ ബാങ്കുകളിൽ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് ബംഗളൂരുവിൽ നിന്ന് എട്ടംഗ ഇ.ഡി സംഘം ഇന്നലെ തിരുവനന്തപുരത്തെത്തിയത്.