ഗോവിന്ദ, ​ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു ; തിരുപ്പതിയിലെത്തി തല മു‌ണ്ഡനം ചെയ്ത് രചന നാരായണൻ‍കുട്ടി

Spread the love

സ്വന്തം ലേഖകൻ

തിരുപ്പതിയിൽ വെങ്കിടാചലപതി ക്ഷേത്രം സന്ദർശിച്ച് തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻകുട്ടി. രചന തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

അഹംഭാവമെല്ലാം ഉപേക്ഷിച്ച് ഭ​ഗവാന് മുന്നിൽ കീഴടങ്ങുന്നു എന്ന ക്യാപ്ഷനൊപ്പമാണ് രചന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ​ഗോവിന്ദ, ​ഗോവിന്ദ. ഞാൻ കീഴടങ്ങുന്നു. അഹംഭാവത്തിൽ നിന്ന് മോചനം നേടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭ​ഗവാന് മുന്നിൽ തമോ​ഗുണങ്ങളെ ഇല്ലാതാക്കുന്ന മഹത്തായ കർമ്മം- രചന കുറിച്ചു. താരങ്ങളടക്കം നിരവധി പേരാണ് രചനയുടെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്. സോന നായർ, സുരഭി ലക്ഷ്മി, മാളവിക മേനോൻ, മഞ്ജു പിള്ള, ശ്വേത മേനോൻ തുടങ്ങി നിരവധി പേരാണ് രചനയുടെ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്.