
സ്വന്തം ലേഖിക
കോഴിക്കോട്: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ശാസ്ത്രീയ അന്വേഷണം നടത്തുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ ഓഗസ്റ്റ് അവസാനം ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
വിദഗ്ദ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുൻപ് ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്തുന്നത് അകാലത്തിലാകുമെന്ന് മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെന്‍ട്രല്‍ ലാബിന്റെ ഗുണനിലവാര സര്‍ട്ടിഫിക്കേറ്റില്ലാത്ത പേവിഷബാധ പ്രതിരോധ വാക്സിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോര്പ്പറേഷന് സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അംഗീകൃത ലാബിന്റെ പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.