പേ​വി​ഷ​മ​ര​ണ​ങ്ങൾ കൂടുന്നു, സ്​​കൂ​ൾ കു​ട്ടി​ക​ൾക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്നത് പതിവായി,  വാ​ക്സി​നേ​ഷ​നും വ​ന്ധ്യം​ക​ര​ണ​വും പ്രതിസന്ധിയിൽ, ച​ട്ടവിരുദ്ധമെന്ന് സം​സ്ഥാ​നം

പേ​വി​ഷ​മ​ര​ണ​ങ്ങൾ കൂടുന്നു, സ്​​കൂ​ൾ കു​ട്ടി​ക​ൾക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്നത് പതിവായി, വാ​ക്സി​നേ​ഷ​നും വ​ന്ധ്യം​ക​ര​ണ​വും പ്രതിസന്ധിയിൽ, ച​ട്ടവിരുദ്ധമെന്ന് സം​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം: പേ​വി​ഷ​മ​ര​ണ​ങ്ങൾ കൂടിയിട്ടും തെ​രു​വു​നാ​യ്​​ക്ക​ളു​ടെ വാ​ക്സി​നേ​ഷ​നും വ​ന്ധ്യം​ക​ര​ണ​വും ഇപ്പോഴും പ്രതിസന്ധിയിൽ. സം​സ്ഥാ​ന​ത്തെ ആ​റ്​ കോ​ർ​പ​റേ​ഷ​നു​ക​ൾ​ക്കു​പു​റ​മെ ര​ണ്ട്‌ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഒ​രു വ​ന്ധ്യം​ക​ര​ണ​കേ​ന്ദ്രം വീ​തം എത്രയും പെട്ടെന്ന് സ​ജ്ജ​മാ​ക്കു​മെന്ന് ത​ദ്ദേ​ശ​വ​കു​പ്പ് ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് പ്ര​ഖ്യാ​പി​ച്ചിരുന്നു. പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ പാ​ളി​യ​തോ​ടെ സ്​​കൂ​ൾ കു​ട്ടി​ക​ളി​ൽ പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈയടുത്ത് സം​ഭ​വി​ച്ച പേ​വി​ഷ​മ​ര​ണ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ട്ട​തി​നാൽ സ്കൂ​ളു​ക​ളി​ൽ പ്ര​ത്യേ​ക അ​സം​ബ്ലി​ക്ക്​ നി​ർ​ദേ​ശം നൽകുകയും അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും നിർദേശം നൽകിയിട്ടുണ്ട്. നാ​യു​ടെ ക​ടി​യേ​ൽ​ക്കാ​തി​രി​ക്കാ​നും ക​ടി​യേ​റ്റാ​ൽ അ​ടി​യ​ന്ത​ര​മാ​യി ചി​കി​ത്സ തേ​ടു​ന്ന​തി​ന്​ കു​ട്ടി​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. എന്നാൽ, തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നും പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധി​ക്കാ​നും ആ​വി​ഷ്ക​രി​ച്ച വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ളും വാ​ക്സി​നേ​ഷ​നും ഇപ്പോഴും വാക്കാൽ മാത്രം നിൽക്കുകയാണ്.


സ്​​കൂ​ൾ പ​രി​സ​ര​ങ്ങ​ൾ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്രമായി മാറിയിരിക്കുന്നു. സ്​​കൂ​ൾ കു​ട്ടി​ക​ൾക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​തും പ​തി​വാ​യിരിക്കുന്നു. സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി​ക​ളി​ൽ മാ​ത്ര​മ​ല്ല, സ്ക്കൂ​ൾ​ കോമ്പൗണ്ടിലും ക്ലാ​സ്​​മു​റി​ക​ളി​ലും വ​രെ നാ​യ്​​ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളു​മു​ണ്ട്. കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ ആ​റ്, 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​യി 76, എ​ന്നി​ങ്ങ​നെ 82 വ​ന്ധ്യം​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ നി​ല​വി​ൽ 18 എ​ണ്ണം മാ​ത്ര​മാ​ണു​ള്ള​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കൊ​ച്ചി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പേ​രി​നെ​ങ്കി​ലും ഈ ​കേ​ന്ദ്ര​മു​ള്ള​ത്. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ ഇ​നി​യും സ​ജ്ജ​മാ​യി​ട്ടി​ല്ല. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കാ​സ​ർ​കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര​ങ്ങ​ളി​ല്ല. 2023ലെ ​കേ​ന്ദ്ര എ.​ബി.​സി ച​ട്ടം വ​ന്ധ്യം​ക​ര​ണ​ത്തി​ന്​ ത​ട​സ്സ​മെ​ന്നാ​ണ്​ സം​സ്ഥാ​നം പ​റ​യു​ന്ന​ത്. 2000 ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ വേ​ണ​മെ​ന്നാ​ണ്​ കേ​ന്ദ്രം മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദേ​ശം. പി​ന്നീ​ട്​ സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കേ​ന്ദ്രം നി​ബ​ന്ധന ഒ​ഴി​വാ​ക്കി നി​യ​മം ല​ഘൂ​ക​രി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യി മു​ന്നോ​ട്ടു​പോ​യി​ല്ല.