
കോട്ടയം: വീട്ടില്‍ മൃഗങ്ങളെ വളർത്തുന്നത് സന്തോഷം ലഭിക്കുന്ന കാര്യമാണ്. ഓരോന്നിനും വ്യത്യസ്തമായ സ്വഭാവരീതികളാണ് ഉള്ളത്.
അതിനനുസരിച്ച് അവയ്ക്ക് വേണ്ട പരിചരണം നല്‍കേണ്ടതുമുണ്ട്. വീട്ടില്‍ മുയലിനെ വളർത്തുന്നുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം.
1.ദീർഘകാലം ജീവിക്കുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
നല്ല രീതിയിലുള്ള പരിചരണം നല്‍കിയാല്‍ 8 മുതല്‍ 12 വർഷം വരെ മുയലുകള്‍ ജീവിക്കും. അതിനാല്‍ തന്നെ ഇവയെ വളർത്താൻ തെരഞ്ഞെടുക്കുമ്ബോള്‍ അത് ദീർഘകാലത്തേക്ക് ഉള്ളതായിരിക്കുമെന്ന് ഓർക്കണം.
2. സ്ഥലം വേണം
മുയലുകള്‍ കാഴ്ച്ചയില്‍ വളരെ ചെറുതാണ്. എന്നാല്‍ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെങ്കില്‍ വലിപ്പമുള്ള കൂട് തന്നെ അവയ്ക്ക് ആവശ്യമാണ്. എങ്കില്‍ മാത്രമേ മുയലുകള്‍ക്ക് സുഖകരമായി നടക്കാനും വിശ്രമിക്കാനുമൊക്കെ സാധിക്കുകയുള്ളൂ.
3. ആരോഗ്യം
മുയലുകള്‍ക്ക് ദഹന ദന്താരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇടയ്ക്കിടെ ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും.
4. കൂട്ട് വേണം
മുയലുകള്‍ക്ക് കൂട്ട് ആവശ്യമാണ്. അത് മനുഷ്യരോ അല്ലെങ്കില്‍ മറ്റു മുയലുകളോ ആവാം. സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കണമെങ്കില്‍ മുയലുകള്‍ക്ക് കൂട്ട് ആവശ്യമാണ് തന്നെയാണ്.
5. ഭക്ഷണ ക്രമീകരണം
പച്ചക്കറികള്‍, പെല്ലറ്റുകള്‍ എന്നിവ മുയലുകള്‍ക്ക് കൊടുക്കാവുന്നതാണ്. അതേസമയം മനുഷ്യർ കഴിക്കുന്നതും അമിത മധുരവുമുള്ള ഭക്ഷണങ്ങള്‍ മുയലിന് നല്‍കാൻ പാടില്ല.
6. ചൂട് പറ്റില്ല
മുയലുകള്‍ക്ക് ചൂട് പറ്റുകയില്ല. അതിനാല്‍ തന്നെ തണുപ്പുള്ള, നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം ഇവയെ വളർത്തേണ്ടത്.