പത്തനംതിട്ടയിൽ പേവിഷബാധതയെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവം; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Spread the love

പത്തനംതിട്ട: പേവിഷബാധതയെ തുടർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

പ്രാഥമിക ശുശ്രൂഷ നൽകുന്നതിലും മുറിവുകളിൽ ക്യത്യമായി ഇമ്യൂണോഗ്ലോബുലിൻ കുത്തിവെയ്ക്കുന്നതിലും വീഴ്ച വന്നുവെന്നാണ് പരാതി.

ശക്തമായ നിയമനടപടിക്ക് ഒരുങ്ങുകയാണ് മരിച്ച മണ്ണാറമല സ്വദേശി കൃഷ്ണമ്മ മോഹന്‍റെ കുടുംബം. സെപ്റ്റംബർ നാലിന് ഉത്രാടദിനത്തിലാണ് 57 കാരി കൃഷ്ണമ്മയ്ക്ക് തെരുവനായയുടെ കടിയേൽക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായയെ തടയാൻ ശ്രമിക്കുന്നതിനിടെ റോഡിൽ വീണുപോയ കൃഷ്ണമ്മയുടെ മുഖത്തും കൈകളിലും ഉൾപ്പെടെ ആറ് ഇടിത്ത് നായ കടിച്ചു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവ് കൃത്യമായി കഴുകുക പോലും ചെയ്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.