video
play-sharp-fill

ചെറുപ്പത്തിലെ ലൈംഗിക പീഡനത്തിന്റെ പ്രതികാരം കുട്ടികളോട് തീർത്തു: മദ്രസയിൽ എത്തിയ അൻപത് കുട്ടികളെ പല തവണ പീഡിപ്പിച്ചു; പിഞ്ചു കുട്ടികളിൽ കാമം തീർത്ത് മദ്രസയിലെ ഉസ്താദ് കുടുങ്ങി; തലയോലപ്പറമ്പിലെ അൻപതിലേറെ കുട്ടികൾ ഇമാമിന് ഇരയായി

ചെറുപ്പത്തിലെ ലൈംഗിക പീഡനത്തിന്റെ പ്രതികാരം കുട്ടികളോട് തീർത്തു: മദ്രസയിൽ എത്തിയ അൻപത് കുട്ടികളെ പല തവണ പീഡിപ്പിച്ചു; പിഞ്ചു കുട്ടികളിൽ കാമം തീർത്ത് മദ്രസയിലെ ഉസ്താദ് കുടുങ്ങി; തലയോലപ്പറമ്പിലെ അൻപതിലേറെ കുട്ടികൾ ഇമാമിന് ഇരയായി

Spread the love
ക്രൈം ഡെസ്‌ക്
കോട്ടയം: ചെറുപ്പത്തിൽ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ വൈരാഗ്യം തീർക്കാൻ അൻപതിലേറെ കുട്ടികളെ പല തവണയായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തി്‌ന് ഇരയാക്കിയ ഇമാം ഒടുവിൽ പൊലീസിന്റെ പിടിയിൽ കുടുങ്ങി. തലയോലപ്പറമ്പിലെ മഹല്ല് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശുദ്ധ മാസത്തിലാണ് ഇമാം അറസ്റ്റിലാകുന്നത്. ആലുവ ,ഏലൂർക്കര മൂപ്പത്തടം ,അട്ടച്ചിറ വീട്ടിൽ യൂസഫ് (63) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്. പരാതി നൽകിയ കുട്ടിയെ ആറു മാസത്തിലേറെയായി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് അന്വേഷണം നടക്കുന്നുണ്ടന്ന് മനസിലാക്കിയ പ്രതി തൃശൂർ ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു .തുടർന്ന് കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.
പടിയിലായ ഉസ്താദ് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. താൻ അമ്ബതിലേറെ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. അതിനിടെ കൂടുതൽ പേർ പരാതിയുമായി എത്തുകയാണ്.
പിടിയിലായ മദ്രസ അധ്യാപകൻ പത്ത് വയസ്സുള്ളപ്പോൾ മുതൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായ വ്യക്തിയാണ്. കുട്ടിക്കാലത്ത് യൂസഫിന്റെ ബന്ധുവാണ് ഇയാളെ കൊണ്ടു പോയി പീഡിപ്പിച്ചത്. ഇത് ഏറെ കാലം തുടർന്നു. ഇത് താൻ വലുതായപ്പോൾ മറ്റു കുട്ടികളിൽ പ്രതികാരം പോലെ പ്രയോഗിക്കുകയായിരുന്നു ഇയാൾ. കുട്ടിക്കാലത്ത് തനിക്കുണ്ടായ മോശം അനുഭവം വലുതായപ്പോൾ മറ്റ് കുട്ടികളെ പീഡിപ്പിച്ച് പ്രതികാര സുഖം അനുഭവിക്കുകയായിരുന്നു ഇയാൾ.
രണ്ട് വർഷമായി പള്ളിയിൽ ജോലി ചെയ്യുകയായിരുന്നു ഉസ്താദ്. ഒരാഴ്ച മുമ്ബാണ് പരാതി എത്തിയത്. അപ്പോൾ തന്നെ മഹല് കമ്മറ്റി നടപടിയെടുക്കുകയും ചെയ്തു. പൊലീസിന് പരാതിയും നൽകി. ഇതോടെ ഇയാൾ മുങ്ങി. റമ്സാൻ നോമ്ബുകാലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു ഉസ്താദ്. സഹികെട്ടിറങ്ങി ഓടിയ കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞു. ഇതോടെയാണ് കള്ളി പുറത്തായത്. സംഭവം വിവാദമായതോടെ മഹലിലെ പെൺകുട്ടികളും പരാതിയും എത്തി. പലരേയും പീഡിപ്പിച്ചതായി പരാതിയെത്തി. ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതും പുറംലോകത്ത് എത്തി.
മഹല് കമ്മറ്റിയുടെ പരാതിയിൽ വലവിരിച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പന്ത്രണ്ട് വയസ്സുള്ളപ്പോൾ തന്നെ അയൽക്കാരനായ ബന്ധു പീഡിപ്പിച്ചിരുന്നു. അതിന്റെ പകയിൽ അയാളുടെ മകളെ പീഡിപ്പിച്ചാണ് താൻ കുട്ടികളുമായി ലൈംഗിക വേഴ്ച തുടങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി. അതിന് ശേഷം മുമ്ബിൽ വരുന്ന പല കുട്ടികളേയും പീഡനത്തിന് ഇരായായി. പള്ളിയിൽ ഉസ്താദായി എത്തിയപ്പോഴും ഇത് തുടർന്നുവെന്നും യൂസഫ് പൊലീസിനോട് മൊഴി നൽകി.
വിവാഹിതാനാണ് ഇയാൾ. എന്നാൽ പന്ത്രണ്ട് കൊല്ലമായി ഇയാൾക്ക് ഭാര്യയുമായി ബന്ധമില്ല. അവർ അസുഖം വന്ന് കിടപ്പാണ്. ഇതും ഇയാളുടെ ലൈംഗിക കേളികൾക്ക് കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കുട്ടികളെ പീഡിപ്പിച്ചാൽ അവർ അത് പുറത്തു പറയില്ലെന്നതായിരുന്നു ഉസ്താദിനെ ഈ പണം തുടരാൻ പ്രേരിപ്പിച്ചത്.
തലയോലപ്പറമ്പ് എസ്.ഐ ടി.എം. സൂഫി ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ     ശ്രീജോബ് , വിനോദ് ,വനിത സിവിൽ പോലീസ് ഓഫിസർ ഷിംല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത് .ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.