പുതിയ വർണ്ണങ്ങളിൽ സ്റ്റൈലൻ ലുക്കില്‍ യമഹ ആര്‍15

Spread the love

ഇന്ത്യ യമഹ മോട്ടോര്‍സ് “ദി കോള്‍ ഓഫ് ബ്ലൂ” ക്യാമ്പയിനിന്റെ ഭാഗമായി പുത്തൻ ആര്‍15 അവതരിപ്പിച്ചു. ആര്‍15എം, ആര്‍ 15 വേര്‍ഷന്‍ 4, ആര്‍15 എസ് എന്നീ മോഡലുകളാണ് പുതിയ നിറങ്ങളില്‍ പുറത്തിറങ്ങുന്നത്.

പുതുക്കിയ ജിഎസ്ടി നിരക്കിന്റെ അടിസ്ഥാനത്തിൽ 17,581 രൂപയുടെ വിലക്കിഴിവോടെ 1,50,000 രൂപ മുതലാണ് പ്രൈസ് റേഞ്ച് ആരംഭിക്കുന്നത്.

മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഗ്രാഫിക് ഡിസൈനോടു കൂടിയ റേസിംഗ് ബ്ലൂ, മാറ്റ് പെൾ വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് പുതിയ ശ്രേണി എത്തുന്നത്. പ്രത്യേകിച്ച്, മാറ്റ് പെൾ വൈറ്റ് കളർ ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ എൻട്രി-ലെവൽ സൂപ്പർസ്പോർട്ട് ബൈക്കായി ആർ15 ഇതിനകം 10 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ച് ജനപ്രിതി നേടിയിട്ടുണ്ട്. 155 സിസി ലിക്വിഡ്-കൂൾഡ് എൻജിൻ, ഡെൽറ്റാബോക്സ് ഫ്രെയിം, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, അപ്‌സൈഡ്-ഡൗൺ ഫോർക്സ് തുടങ്ങിയ സവിശേഷതകളോടെയാണ് പുതുക്കിയ ആർ15 വിപണിയിലെത്തുന്നത്.