“നന്നായി പണിയെടുത്താണ് ഇന്നും ജീവിക്കുന്നത്…!അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഒളിവില്ല പരസ്യമായി പ്രകടിപ്പിക്കും; എന്നാല്‍ പിന്നില്‍ നിന്ന് കുത്തുന്ന ശീലം എനിക്ക് ഒരു കാലത്തുമില്ല; വാമൂടി കെട്ടി മുന്നോട്ടു പോവാനും കഴിയില്ല; രാഹുലിന്റെ രാജിയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്‌നേഹ

Spread the love

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളുടെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതിന് പിന്നാലെ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്‌നേഹ.

തെറ്റുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യപ്പെടും. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. കാരണം ഞാനൊരു പ്രതികരണ ശേഷിയുള്ള മനുഷ്യനാണ്. ചിലരെ പുകഴ്ത്തിയും ചിലരെ താഴ്ത്തിയും ശീലമില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നവന്‍ എന്നും കുറ്റക്കാരനാവുന്ന കാലം.

ചില മൗനങ്ങള്‍ മനസിലാവും. എന്നാല്‍ ചിലരുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലതും തകര്‍ത്തത് ഞാനാണ് എന്ന രീതിയിലുള്ള സംസാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവരോടായി പറയുന്നു നന്നായി പണിയെടുത്താണ് ഇന്നും ജീവിക്കുന്നത്.
അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഒളിവില്ല പരസ്യമായി പ്രകടിപ്പിക്കും. എന്നാല്‍ പിന്നില്‍ നിന്ന് കുത്തുന്ന ശീലം എനിയ്ക്ക് ഒരു കാലത്തുമില്ല. വാമൂടി കെട്ടി മുന്നോട്ടു പോവാനും കഴിയില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആര്‍ വി സ്‌നേഹ പറയുന്നു.