video
play-sharp-fill
ആര്‍.ടി.എ കെട്ടിടങ്ങളില്‍ സോളാര്‍ വൈദ്യുതി; പദ്ധതി ആഗസ്റ്റില്‍ പൂര്‍ത്തിയാകും

ആര്‍.ടി.എ കെട്ടിടങ്ങളില്‍ സോളാര്‍ വൈദ്യുതി; പദ്ധതി ആഗസ്റ്റില്‍ പൂര്‍ത്തിയാകും

സ്വന്തം ലേഖകൻ

ദുബായ് : പുനരുപയോഗ ഉൗര്‍ജം വര്‍ധിപ്പിക്കുന്നതിനുള്ള ദുബൈയുടെ ലക്ഷ്യത്തിലേക്ക് ചുവടുവെച്ച്‌ റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) നടപ്പിലാക്കുന്ന സോളാര്‍ പദ്ധതി ആഗസ്റ്റില്‍ പൂര്‍ത്തിയാകും.

വകുപ്പിന് കീഴിലെ കെട്ടിടങ്ങളിലും മറ്റു സൗകര്യങ്ങളിലും സോളാര്‍ വൈദ്യുതി സംവിധാനം സ്ഥാപിക്കുന്ന പദ്ധതിയാണ് അവസാന ഘട്ടത്തിലെത്തിയതായി അധികൃതര്‍ വ്യക്തമാക്കിയത്. ‘ദുബൈ കാര്‍ബണു’മായി സഹകരിച്ചാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുന്നത്. ദുബൈ സര്‍ക്കാറിന്‍റെ ‘ശംസ് ദുബൈ’ പദ്ധതിയുമായും ദുബൈ ക്ലീന്‍ എനര്‍ജി ആന്‍ഡ് ഇന്റഗ്രേറ്റഡ് എനര്‍ജിയുമായും ചേര്‍ന്നാണ് പദ്ധതി രൂപപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിയിലൂടെ 21 മെഗാവാട്ട് വൈദ്യുതി ഓരോ മാസവും ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഇലക്ട്രിസിറ്റി ബില്ലിന്‍റെ 50 ശതമാനം ലാഭിക്കാനാവുമെന്നുമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ആകെ 22 കെട്ടിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 15 എണ്ണത്തില്‍ നിലവില്‍ പാനല്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായിട്ടുണ്ട്. ബസ് ഡിപ്പോകളും മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളുമെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ള കെട്ടിടങ്ങളില്‍ കൂടി പദ്ധതി ഈ വര്‍ഷം ഏപ്രിലോടെ പദ്ധതി നടപ്പിലാക്കുമെന്ന് അല്‍ ജനാഹി പറഞ്ഞു.

റുവിയ്യ ബസ് സ്റ്റേഷന്‍, അല്‍ ഖവാനീജ് ബസ് സ്റ്റേഷന്‍, അല്‍ ഖൂസ് ബസ് സ്റ്റേഷന്‍, ജബല്‍ അലി ബസ് ഡിപ്പോ, അല്‍ ഖുസൈസ് ബസ് ഡിപ്പോ, നാഇഫ് കാര്‍ പാര്‍ക്ക്, അല്‍ മുഹൈസിനയിലെ ആര്‍.ടി.എ ഡാറ്റാ സെന്‍റര്‍, ഉമ്മു റമൂലിലെ ആര്‍.ടി.എ ഡാറ്റാ സെന്‍റര്‍, അല്‍ സബ്ഖ കാര്‍ പാര്‍ക്ക്, അല്‍ ഗുബൈബ കാര്‍ പാര്‍ക്ക്, അല്‍ ജാഫിലിയ കാര്‍ പാര്‍ക്ക്, അല്‍ അവീര്‍ ബസ് ഡിപ്പോ, ഊദ് മേത്ത ബസ് സ്റ്റേഷന്‍, അല്‍ സത്വ ബസ് സ്റ്റേഷന്‍, മുഹൈസിനയിലെ ഡ്രൈവര്‍മാരുടെ താമസകേന്ദ്രം എന്നിവയിലെല്ലാം നിലവില്‍ സ്ഥാപിക്കുന്നുണ്ട്.

Tags :