ഡൽഹി നിർഭയ കേസ്, കിളിരൂർ-കവിയൂർ കേസുകൾ, സൗമ്യ വധക്കേസ്, പെരുമ്പാവൂരിലെ പീഡനക്കേസ് യൂട്യൂബില്‍ കഥ പറഞ്ഞ ആര്‍.ശ്രീലേഖ കുടുങ്ങി ! ഇരകളുടെ വിവരങ്ങള്‍ യൂട്യൂബില്‍ വെളിപ്പെടുത്തിയതിന് പോക്‌സോ കേസ്

Spread the love

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്.

video
play-sharp-fill

യൂട്യൂബ് ചാനലിലൂടെ ബലാത്സം​ഗ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് സ്വകാര്യ അന്യായത്തിൽ കേസെടുക്കാൻ ഉത്തരവിട്ടത്.

മ്യൂസിയം പൊലീസിനാണ് കേസെടുക്കാൻ നിർദേശം നൽകിയത്. നന്ദൻകോട് സ്വദേശിയും പൗരാവകാശ പ്രവർത്തകനായ ആർ ജയചന്ദ്രൻ നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരകളുടെ പേര് വെളിപ്പെടുത്തി എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടിക്ക് ഉത്തരവിട്ടത്. നിരവധി പീഡന കേസുകളിലെ പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള ഇരകളുടെ പേരും മറ്റ് വിശദാംശങ്ങളും ശ്രീലേഖ പരസ്യമാക്കിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസ്, പെരുമ്പാവൂര്‍ പീഡന കേസ് എന്നിവയുള്‍പ്പെടെയുള്ള കേസുകളിലെ വിവരങ്ങള്‍ പരാമര്‍ശിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.