മന്ത്രിയോട് ഉടക്കിയ സുധേഷ് കുമാറിന് സ്ഥാനം തെറിച്ചു ; ആർ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണർ
സ്വന്തം ലേഖിക
തിരുവനന്തപുരം:ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനോട് ഉടക്കിയ എഡിജിപി സുധേഷ് കുമാറിന് ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നും മാറ്റി. എഡിജിപി ആർ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മീഷണർ. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിലവിൽ സോഷ്യൽ പോലീസിംഗ് ആന്റ് ട്രാഫിക്കിന്റെ എഡിജിപിയാണ് ആർ ശ്രീലേഖ.
അതേസമയം,ഗതാഗത വകുപ്പിലെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് സുധേഷ് കുമാര്‍ മന്ത്രിയുമായി ഉടക്കിയത്. സ്ഥലംമാറ്റ ഉത്തരവിൽ കമ്മീഷണർക്കെതിരെ ജീവനക്കാർ രംഗത്തുവന്നിരുന്നു. തുടർന്ന് സുധേഷ് കുമാർ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകൾ മന്ത്രി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ വകുപ്പിലെ പദ്ധതികൾ സമയോചിതം കമ്മീഷണർ നടപ്പാക്കുന്നില്ലെന്നും ആരോപണം ഉയർന്നിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0