play-sharp-fill
സ്ത്രീകള്‍ക്ക്    പൊലീസില്‍ രക്ഷയില്ലെന്ന് മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ;പൊലീസില്‍ വനിതാ ഉദ്യോഗസ്ഥര്‍ കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നു, പലരും ലൈംഗീക ചൂഷണത്തിന് വരെ ഇരയാവുന്നെന്നും ഡിജിപി യുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖിക

കൊച്ചി ∙ കേരള പോലീസിൽ വനിത ഉദ്യോഗസ്ഥർ പല രീതിയിൽ ചൂഷണനത്തിന് ഇരയാവുന്നെന്നും കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടിവരുന്നെന്നും ഡിജിപി ആര്‍.ശ്രീലേഖ. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടിവന്നു.

രാഷ്ട്രീയ പിന്‍ബലമുളള പൊലീസുകാര്‍ക്ക് എന്തും ചെയ്യാം. ഡിജിപി ഉള്‍പ്പെടെ ഏതു മേലധികാരിയേയും തെറി വിളിക്കാം. വനിതാ ഓഫിസര്‍മാര്‍ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ എസ്ഐയ്ക്കെതിരെ ഒരു ഡിഐജിയുടെ അതിക്രമം നേരിട്ടറിയാം. ആലുവ ജയിലില്‍ നടൻ ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന വച്ച് മാത്രമാണ്. ജയില്‍ ഡിജിപി എന്ന നിലയില്‍ നല്‍കിയത് റിമാന്‍ഡ് പ്രതി അര്‍ഹിക്കുന്ന പരിഗണന മാത്രമെന്നും ശ്രീലേഖ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.