പുതിയ റോളിൽ തിരിച്ചുവരാനൊരുങ്ങി ഇന്ത്യൻ ഇതിഹാസം ആർ. അശ്വിൻ; ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തിരികെയെത്തുന്നത് നീണ്ട 10 വർഷത്തിന് ശേഷം

Spread the love

ഇന്ത്യൻ പ്രിമീയർ ലീഗിലേക്ക് പുതിയ റോളിൽ തിരിച്ചുവരാനൊരുങ്ങി ഇന്ത്യൻ ഇതിഹാസം ആർ. അശ്വിൻ. ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച അശ്വിൻ താരമായല്ല കമന്റേറ്റർ ആയാണ് അശ്വിന്റെ വരവ്.

video
play-sharp-fill

സുരേഷ് റെയ്‌ന, ഹർഭജൻ സിങ്, സുനിൽ ഗവാസ്കർ തുടങ്ങിയവർക്കൊപ്പമാണ് അശ്വിൻ കമന്ററി വിഭാഗത്തിൽ ഇടം പിടിച്ചത്. ഐപിഎൽ ബ്രോഡ്‌കാസ്റ്റർമാർ പുറത്തു വിട്ടിരിക്കുന്ന പട്ടികയിൽ ഹിന്ദി വിഭാഗത്തിലാണ് അശ്വിൻ ഉള്ളത്.

2024ലാണ് അശ്വിൻ ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. രാജസ്ഥാൻ റോയൽസ് നിലനിർത്താതിരുന്ന രവിചന്ദ്രൻ അശ്വിനെ കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9.75 കോടി മുടക്കിയാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടറെ ചെന്നൈ തട്ടകത്തിലെത്തിച്ചത്.10 വർഷത്തിന് ശേഷമാണ് അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തിരിച്ചെത്തിയത്.

2009ൽ ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎല്ലിൽ അരങ്ങേറിയ അശ്വിൻ, തന്റെ അവസാന മത്സരവും ചെന്നൈ ടീമിനൊപ്പം കളിച്ചാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഐപിഎല്ലിൽ 221 മത്സരങ്ങളിൽ നിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്. 2015-ൽ ചെന്നൈ വിട്ട് പഞ്ചാബ് കിംഗ്സിന്റെ നായകനായ അശ്വിൻ, 2018-ൽ ഡൽഹി ക്യാപിറ്റൽസിനായും 2021 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിനായും കളിച്ചു