പന്തയം “ഒരു ചായ” ; കളിയാവേശത്തിൽ ചൂടുപിടിച്ച് തിരുവഞ്ചൂരും വി എൻ വാസവനും

Spread the love

കോട്ടയം: ലോകമെമ്പാടും കളിയാരവങ്ങൾ മുഴങ്ങുമ്പോൾ കേരളവും അതിലോട്ടും പിന്നിൽ അല്ല. മൈതാനത്ത് കളി ചൂടുപിടിക്കുമ്പോൾ ഇങ്ങ് കാണികളുടെ മനസ്സിലും അതേ ആവേശം തന്നെയാണ്. കളിയാവേശത്തിന്റെ കാര്യത്തിൽ മന്ത്രിമാരും എംഎൽഎമാരുമൊന്നും അത്ര മോശക്കാരല്ല.

വൺ മില്യൻ ഗോൾ ക്യാമ്ബയിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ കണ്ടുമുട്ടിയ മന്ത്രി വി എൻ വാസവനും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇതിനോടകം ബെറ്റുവരെ വെച്ചു കഴിഞ്ഞു. ബെറ്റ് മറ്റൊന്നുമല്ല – ഒരു ചായ.

വി എൻ വാസവൻ ബ്രസീൽ ഫാനാണെങ്കിൽ തിരുവഞ്ചൂർ അർജന്റീന ഫാനാണ്. അർജന്റീന ജയിച്ചാൽ എനിക്ക് വാസവൻ ചായ മേടിച്ചു തരേണ്ടി വരുമെന്ന് തിരുവഞ്ചൂരിന്റെ വെല്ലുവിളി. അത് ഏറ്റെടുത്ത വി എൻ വാസവൻ, ബ്രസീലാണ് ജയിക്കുന്നതെങ്കിൽ എന്ത് തരുമെന്നും ചോദിച്ചു. ചായ തന്നെ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group