കൊറോണ പൊളിച്ചത് 55കാരന്റെ രണ്ടാംവിവാഹം ; ക്വാറന്റൈന്‍ നിര്‍ദ്ദേശം ലംഘിച്ച് രഹസ്യഭാര്യയെ കാണാന്‍ പോയ മധ്യവയസ്കന് ഭാര്യയും പൊലിസും കൊടുത്തത് എട്ടിൻ്റെ പണി

Spread the love

Go back

Your message has been sent

Warning
Warning
Warning
Warning

Warning.

സ്വന്തം ലേഖകന്‍

കാളികാവ്: കൊറോണ വൈറസ് വ്യാപനതത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദേശം അനുസരിക്കാതെ രണ്ടാംഭാര്യയെ കാണാന്‍ വീട്ടിലേക്ക് പോയ അമ്പത്തിയഞ്ചുകാരനെ പൊലീസ് കുടുക്കി. രഹസ്യമായി നടത്തിയ 55കാരന്റെ രണ്ടാംവിവാഹമാണ് പുറത്തായത്. ഇതോടെ ഒരുമാസം ക്വാറന്റൈന് ഒപ്പം പിന്നെ കേസുമാണ് വൃദ്ധനെ തേടിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായംകുളം സ്വദേശിയായ അമ്പത്തഞ്ചുകാരനാണ് കൊറോണ കാലത്ത് പണി കിട്ടിയത്. നാലുവര്‍ഷം മുന്‍പാണ്
ഇയാള്‍ ആദ്യഭാര്യ അറിയാതെ രണ്ടാമത് വിവാഹം ചെയ്തത്.

ഇയാള്‍ ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാളായതിനാല്‍ നാട്ടില്‍ എത്തിയ ശോഷം 28 ദിവസം ക്വാറന്റൈനില്‍ കഴിയുകയും ചെയ്തിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം അധികൃതരുടെ സമ്മതപത്രത്തോടെ പുറത്തിറങ്ങിയ ഇയാള്‍ അടുത്ത ദിവസം തന്നെ രണ്ടാംഭാര്യയെ കാണാനായി മലപ്പുറത്തേക്ക് പോവുകയായിരുന്നു.

എന്നാല്‍ വീട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസും ആരോഗ്യവകുപ്പും അവിടെയെത്തുകയായിരുന്നു. 28 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദ്ദേശം ഇയാല്‍ പൂര്‍ത്തിയാക്കിയിരുന്നു.

എന്നാല്‍ 14 ദിവസം മമ്പാട്ടുമൂലയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇതോടെ മൂന്നാംദിവസം അമ്പത്തഞ്ചുകാരന്‍ രണ്ടാംഭാര്യയുടെ വീട്ടില്‍ നിന്നും മുങ്ങി നേരെ കായംകുളത്ത് തന്നെ തിരിച്ചെത്തുകയായിരുന്നു.

പുലരും മുന്‍പ് മുങ്ങിയ ഇയാളെക്കുറിച്ച് സ്പെഷ്യല്‍ബ്രാഞ്ച് എസ്.ഐ വി. ശശിധരന്‍ കായംകുളം സ്പെഷ്യല്‍ബ്രാഞ്ച് എ.എസ്.ഐ ഷാജഹാനെ അറിയിച്ചു. കായംകുളത്തെ മേല്‍വിലാസത്തില്‍ അന്വേഷിച്ച് സ്പെഷ്യല്‍ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഇയാളുടെ വീട്ടിലെത്തി.

ഇവര്‍ ആദ്യ ഭാര്യയോട് കാര്യങ്ങളെല്ലാം പറയുകയായിരുന്നു. ഇതോടെ ഇയാളുടെ രണ്ടാംവിവാഹമടക്കമുള്ള രഹസ്യവും പുറത്തായി.

ക്വാറന്റൈന്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാള്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും ഒരുമാസത്തേക്ക് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഇതോടെ പലപ്പോഴും സമ്മേളനങ്ങള്‍ക്കെന്നു പറഞ്ഞ് ഭര്‍ത്താവ് മുങ്ങുന്നത് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് പോകുകയായിരുന്നു എന്നറിഞ്ഞ ആദ്യഭാര്യ രോഷാകുലയായി. രോക്ഷാകുലയായ ഭര്‍ത്താവിന്റെ കാറുള്‍പ്പെടെ ഭാര്യ അടിച്ചുതകര്‍ത്തതായി പൊലീസ് പറഞ്ഞു.