video
play-sharp-fill

അപമര്യാദയായി യുവതികളോട്  പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ; പണം മുടക്കിയത് യുവതികളുടെ സഹപാഠികൂടിയായിരുന്ന സൈനികൻ; കടുത്ത നടപടിയുമായി പൊലീസ്

അപമര്യാദയായി യുവതികളോട് പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ; പണം മുടക്കിയത് യുവതികളുടെ സഹപാഠികൂടിയായിരുന്ന സൈനികൻ; കടുത്ത നടപടിയുമായി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കരുനാഗപ്പള്ളി:യുവതികളോട് അപമര്യാദയായി പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതികളുടെ സഹപാഠിയായിരുന്ന സൈനികനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ കെ.വിഷ്ണു (25), കുലശേഖരപുരം കടത്തൂര്‍ സ്വദേശികളായ ഫാത്തിമ മന്‍സിലില്‍ എന്‍.അലി ഉമ്മര്‍ (20), മുണ്ടപ്പള്ളി കിഴക്കതില്‍ എസ്.മണി (19),അംബിയില്‍ പുത്തന്‍വീട്ടില്‍ എന്‍.സബീല്‍ (20), ഓച്ചിറ ചങ്ങന്‍കുളങ്ങര ലക്ഷ്മ ഭവനത്തില്‍ ജി.ഗോകുല്‍ (20), തെങ്ങണത്ത് അമ്മവീട്ടില്‍ എ.ചന്തു (19), തൊടിയൂര്‍ പുലിയൂര്‍ വഞ്ചി വടക്ക് നഴ്‌സറിമുക്കില്‍ റഹീം മന്‍സിലില്‍ മുഹമ്മദ് ഫൈസല്‍ ഖാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്കവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.തൊടിയൂര്‍ ഇടക്കുളങ്ങര കേതേരില്‍ വെള്ളാമ്ബല്‍ വീട്ടില്‍ അമ്ബാടിയെ (27) ആണ് ആക്രമിച്ചത്.

സൈനികനെതിരേയും നടപടികള്‍ വരും.കേസ് വിവരങ്ങള്‍ സൈന്യത്തെ അറിയിക്കാനാണ് തീരുമാനം