കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചവശനാക്കി പണവും മൊബൈലും കവർന്ന സംഭവം; നടന്നത് കൊട്ടേഷൻ ആക്രമണം; കൊട്ടേഷൻ കൊടുത്തത് ഹരിത കർമ്മസേനയിലെ വനിതകളെ പച്ചത്തെറി വിളിച്ച് വിവാദ നായകനായ എസ്എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറി കടയുടമ നിസാർ; കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി നൽകിയത് കേരളാ കോൺഗ്രസ് (എം) നേതാവ്

Spread the love

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചവശനാക്കി പണവും മൊബൈലും കവർന്ന സംഭവം കൊട്ടേഷൻ ആക്രമണം.

video
play-sharp-fill

യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിക്കാൻ കൊട്ടേഷൻ കൊടുത്തത് ഹരിത കർമ്മസേനയിലെ വനിതകളെ പച്ചത്തെറി വിളിച്ച് വിവാദ നായകനായ കോട്ടയം എസ്എച്ച് മൗണ്ടിലെ ടിബറ്റ് പച്ചക്കറി കടയുടമ നിസാറാണ്. നിസാറിൻ്റെ ഭാര്യക്കും സംഭവത്തിൽ പങ്കുള്ളതായാണ് ലഭിക്കുന്ന സൂചന.

നിസാറിൻ്റെ പച്ചക്കറി കടയിലെ മുൻ ജീവനക്കാരൻ കൂടിയായ യുവാവിനെ തല്ലിച്ചതയ്ക്കാൻ കൊട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി നൽകിയത് കേരളാ കോൺഗ്രസ് (എം) നേതാവാണ്. നിസാർ നഗരത്തിൽ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ഈ നേതാവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ അഞ്ച് പ്രതികളെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത് കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കടുവാക്കുളം ഭാഗത്ത് വികാസ് (25 ), മൂലേടം ഭാഗത്ത്രാഹുൽ (38),പൂവൻതുരുത്ത് ഭാഗത്ത് ജിഷ്ണു (30), പൂവൻതുരുത്ത്, പനച്ചിക്കാട് ഭാഗത്ത്രൂപക് വിജയൻ (39),കോരൂത്തോട് ഭാഗത്ത് സേതു തങ്കരാജൻ (29) എന്നിവരേയാണ് ഗാന്ധി നഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ എസ്. ഐ ജയപ്രകാശ് എന്‍, ബിജുമോന്‍ ആര്‍, SCPO രഞ്ജിത്ത് റ്റി ആര്‍, CPO-മാരായ അനൂപ്‌ പി റ്റി, ശ്രീനിഷ് തങ്കപ്പന്‍, വേണുഗോപാല്‍ എ എന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് കൊട്ടേഷൻ സംഘത്തെ പിടികൂടിയത്. പ്രതികളായ ജിഷ്ണുവിനും വികാസിനുമെതിരെ ചിങ്ങവനം സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.