അഖില കേരള ഇൻ്റർ കോളേജ് ഭരണഘടനാ ക്വിസ്: മലപ്പുറം ജേതാക്കൾ; രണ്ടാം സ്ഥാനം കരസ്ഥമാക്കി ചങ്ങനാശ്ശേരി എസ്ബി കോളേജ്

Spread the love

കോട്ടയം: ഫോറം ഫോർ കേരള ലോ സ്റ്റുഡൻസ് (ഫോക് ലോസ്) സംഘടനയുടെ ആഭിമുഖ്യത്തിൽ ഭാരതീയ അഭിഭാഷക പരിഷത്തും, എ ബി വി പി യും ചേർന്ന് നടത്തിയ അഖില കേരള ഇൻ്റർ കോളേജ് ഭരണ ഘടനാ ക്വിസ് മത്സരത്തിൽ മലപ്പുറം എം സി ടി കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ് ജേതാക്കളായി.

video
play-sharp-fill

ചങ്ങനാശ്ശേരി എസ് ബി കോളജിനാണ് രണ്ടാം സ്ഥാനം.
റിപ്പബ്ലിക് ദിനത്തോടും സ്വാമി വിവേകാനന്ദ ജയന്തിയോടും അനുബന്ധിച്ചാണ് ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചത്.

ആയിരുന്നു ഭരണഘടന ക്വിസ് സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനാർഹർക്ക് അയ്യായിരം രൂപയും പ്രശസ്തി പത്രവും നൽകി. ക്വാർട്ടർ ഫൈനലിൽ എത്തിയ എട്ട് ടീമുകൾക്ക് കാഷ് അവാർഡുകൾ നൽകി.

എംസിടി കോളേജ് മലപ്പുറത്തിനുവേണ്ടി ഷഹീൻ മുഹമ്മദ്, ഷാരോൺ എസ് ദീപ് എന്നിവരാണ് പങ്കെടുത്തത്. ചങ്ങനാശ്ശേരി എസ് ബി കോളജിനു വേണ്ടി ഗൗതം ജെ പ്രകാശ്, അശ്വിൻ പി എസ് എന്നിവർ പങ്കെടുത്തു.

അഡ്വ. അനിൽ ഐക്കരയായിരുന്നു ക്വിസ് മാസ്റ്റർ. വിവിധ ജില്ലകളിലെ ടീമുകൾ പങ്കെടുത്തു.

സമ്മാനാർഹർക്ക് അഡ്വ. ആർ ജയകൃഷ്ണൻ, അഡ്വ. ലതാ രാധാകൃഷ്ണൻ, തുടങ്ങിയവർ സമ്മാനവിവരണം നടത്തി. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി അശോക് പ്രശ്നോത്തരി ഉദ്ഘാടനം ചെയ്തു.

ഭാരതീയതയും ഭരണഘടനയും എന്ന വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഭരണഘടന പാഠ്യ വിഷയമാക്കേണ്ടതുണ്ടെന്നും പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അഡ്വ. സേതുലക്ഷ്മി അഡ്വ. ബിന്ദു എബ്രഹാം, അഡ്വ. ലിജി എൽസാ ജോൺ,
അഡ്വ. അജി നായർ, അഡ്വ. അതുൽ ജോസ്, അഡ്വ. ശ്രീനിവാസൻ നായർ, ദിവ്യ പ്രസാദ്, ഗംഗ ബാലമുരളി, അഡ്വ. അഞ്ജലി കൃഷ്ണ, അഡ്വ. പൂജ സജി, അഡ്വ. ആദിത്യ കൃഷ്ണ തുടങ്ങിയവർ
പ്രശ്നോത്തരിയുടെ വിവിധ ഘട്ടങ്ങൾ നയിച്ചു.