
എലിസബത്ത് രാജ്ഞിക്ക് വിട ;രാജകീയ അന്ത്യയാത്രയൊരുക്കി ലണ്ടന്‍; സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നീ പ്രമുഖരുൾപ്പടെ പത്തുലക്ഷത്തോളംപേര്‍
ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് രാജകീയ അന്ത്യയാത്രയൊരുക്കി ലണ്ടന്‍. രാജ്ഞിയുടെ മൃതദേഹം ഇന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയില്‍ സംസ്‌കരിക്കും.
സംസ്‌കാര ചടങ്ങുകള്‍ക്കായി ലോക നേതാക്കളും ലണ്ടനിലെത്തിയിട്ടുണ്ട്.രാവിലെ പതിനൊന്ന് മണിക്കാണ് വെസ്റ്റ്മിന്‍സ്റ്റര്‍ അബെയില്‍ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നായി 2000ത്തിലേറെ നേതാക്കളാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയത്.
ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ലണ്ടനിലെത്തി. രാഷ്ട്രീയ കാരണങ്ങളാല്‍ റഷ്യ, ബെലറൂസ് അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ബ്രിട്ടനില്‍ 57 വര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യ ദേശീയ സംസ്‌കാരചടങ്ങണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി എട്ട് മണിക്ക് രാജ്ഞിക്കുള്ള ആദരസൂചകമായി രാജ്യത്ത് ഒരു മിനിറ്റ് നിശബ്ദത ആചരിക്കും. ഇതിന്റെ ഭാഗമായി വിമാന സര്‍വീസുകളും നിര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ച ബ്രിട്ടനില്‍ പൊതു അവധി പ്രഖ്യാപിച്ചു.