video
play-sharp-fill

എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ മാനേജരാകാൻ അവസരം; മാസ ശമ്പളം 26,61,544 രൂപ; കൊട്ടാരത്തിൽ നിയമനവും സൗജന്യ ഭക്ഷണവും

എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ മാനേജരാകാൻ അവസരം; മാസ ശമ്പളം 26,61,544 രൂപ; കൊട്ടാരത്തിൽ നിയമനവും സൗജന്യ ഭക്ഷണവും

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ മാനേജരാകാൻ സുവർണാവസരം. രാജ്ഞിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക എന്നതാണ് ജോലി. ബക്കിംഗ്‌ഹാം കൊട്ടാരത്തിൽ തന്നെയാകും നിയമനം. ഉയർന്ന ശമ്പളമാണ് ജോലിയുടെ ഏറ്റവും വലിയ ആകർഷണീയത. പിഎഫ് ഉള്‍പ്പെടെ 30,000 പൗണ്ടാണ് ഒരു മാസത്തെ ശമ്പളം. അതായത് ഇന്ത്യൻ കറൻസിയിൽ 26,61,544 രൂപ. 33 ദിവസമാണ് പ്രതിവര്‍ഷ അവധി. ഇതിന് പുറമെ കൊട്ടാരത്തില്‍ നിന്നും സൗജന്യമായി ഉച്ചഭക്ഷണവും കഴിക്കാം. കോളജ് ബിരുദം, വെബ്‌സൈറ്റ് പരിപാലനം, സോഷ്യല്‍മീഡിയാ പ്രവൃത്തിപരിചയം, സാങ്കേതിക പരിജ്ഞാനം എന്നിവയാണ് അപേക്ഷിക്കുന്നയാള്‍ക്ക് വേണ്ട പ്രാഥമിക യോഗ്യതകള്‍. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോഗ്രാഫിയിലുളള കഴിവും പ്രത്യേകം പരിഗണിക്കും. രാജ്ഞിയുടെ നിലപാടുകള്‍ അനുസരിച്ച് രസകരമായ രീതിയില്‍ പോസ്റ്റുകള്‍ തയ്യാറാക്കണമെന്നത് മാത്രമാണ് ജോലി. രാജകൊട്ടാരത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ട്. മെയ് 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി. അഞ്ഞൂറിലധികം പേർ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.