ബിരുദപഠനം കഴിഞ്ഞ് എസ്.ഐ. ലിസ്റ്റിലുള്ളപ്പോൾ ആദ്യ കേസ് ; 7 വര്‍ഷത്തോളം മുംബൈയില്‍ ; നാട്ടിൽ തിരിച്ചെത്തിയതോടെ സ്പിരിറ്റ് കടത്തും ചാരായനിർമാണവും ; ചാരായ വിൽപ്പനയ്ക്കായി ഗുണ്ടാസംഘത്തെയും വളർത്തിയെടുത്തു ; 2 കൊലപാതകമടക്കം 50 കേസുകളില്‍ പ്രതി ; അനാരോഗ്യം കാരണം ബുദ്ധിമുട്ടുന്ന അമ്പിളി വീണ്ടും കൊലപാതകം ചെയ്തുവെന്ന ഞെട്ടൽ മാറാതെ നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: രണ്ടു കൊലപാതകമുള്‍പ്പെടെ അൻപതോളം കേസുകളിലെ പ്രതിയാണ് ക്വാറി വ്യവസായി ദീപുവിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലായ സജികുമാറെന്ന ചൂഴാറ്റുകോട്ട അമ്പിളി(55). ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും കൊലപാതകങ്ങളും നഗരത്തെ നടുക്കിയിരുന്ന സമയത്ത് ഒരു സംഘത്തിന്റെ നേതാവായിരുന്നു അമ്പിളി. എന്തും ചെയ്യുന്ന ഒരു സംഘവും ഇയാളോടൊപ്പമുണ്ടായിരുന്നു.

എം.ജി. കോളേജില്‍നിന്ന് ബിരുദപഠനം കഴിഞ്ഞ് എസ്.ഐ. ലിസ്റ്റിലുള്ളപ്പോഴാണ് ആദ്യം കേസില്‍ പ്രതിയാകുന്നത്. ചാലക്കമ്പോളത്തില്‍ നടന്ന അക്രമസംഭവങ്ങളിലും പിന്നീട് പ്രതിയായി. തുടർന്ന് ഏഴുവർഷത്തോളം ഇയാള്‍ മുംബൈയിലായിരുന്നു. തിരിച്ച്‌ നാട്ടിലെത്തി ജോലിയില്ലാതെ കഴിയുമ്പോഴാണ് സ്പിരിറ്റ് കടത്തും ചാരായനിർമാണവും തൊഴിലാക്കുന്നത്. മൂക്കുന്നിമല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരായത്തിന്റെ മൊത്ത, ചില്ലറ വില്‍പ്പനയ്ക്കായി ഗുണ്ടാസംഘത്തെയും വളർത്തിയെടുത്തു. ഈ സംഘത്തിലുണ്ടായിരുന്ന മൊട്ട അനി അമ്പിളിയുമായി തെറ്റി. ഇയാള്‍ ഒറ്റിയതോടെ ചാരായ വില്‍പ്പനയില്‍ വലിയ സാമ്പ കനഷ്ടമുണ്ടായി. ഇതിനു പ്രതികാരമായി മൊട്ട അനിയെ 2006-ല്‍ കരമന തളിയലില്‍വെച്ച്‌ വെട്ടിക്കൊലപ്പെടുത്തി. ഈ കേസില്‍ അമ്ബിളി ഒന്നാം പ്രതിയാണ്.

കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന സോജുവിന്റെ സഹോദരീഭർത്താവാണ് മൊട്ട അനി. അനിയെ വകവരുത്തുന്നതിന് അമ്പിളിക്ക് ഒപ്പംനിന്നത് ജയിലില്‍ വെച്ച്‌ പരിചയപ്പെട്ട പാറശ്ശാല ബിനുവായിരുന്നു. പാറശ്ശാല ബിനുവിനെ സോജുവിന്റെ സംഘത്തിലുള്‍പ്പെട്ട തങ്കുട്ടൻ ചൂഴാറ്റുകോട്ടയിലെ വെള്ളൈക്കോണത്തുെവച്ച്‌ വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ പ്രതികാരമായി തങ്കുട്ടനെ ചൂഴാറ്റുകോട്ട ജങ്ഷനടുത്തുെവച്ച്‌ ബിനുവിന്റെ അനുജൻ മുരുകന്റെ സംഘം വെട്ടിക്കൊന്നു. ഈ കൊലപാതകത്തിനു വേണ്ട സഹായം ഒരുക്കിയത് അമ്പിളിയാണ്. ഈ കേസിലും ഇയാള്‍ പ്രതിയാണ്.

2001-ല്‍ കവർച്ച നടത്തിയതിന് നേമം സ്റ്റേഷനില്‍ കേസുണ്ട്. സ്പിരിറ്റ് കടത്തിയതിന് തിരുവനന്തപുരത്ത് നിരവധി കേസുകളുണ്ട്. ഇതിനു പുറമേ തമിഴ്നാട്ടിലും അഞ്ച് കേസുണ്ട്. മൂക്കുന്നിമലയിലെ ക്വാറികള്‍ സജീവമായിരുന്നപ്പോള്‍ ചാരായ വില്‍പ്പന നിർത്തി അവിടെനിന്നു മാസപ്പിരിവ് നടത്തിയായിരുന്നു കഴിഞ്ഞിരുന്നത്.

അടുത്തകാലത്ത് അസുഖബാധിതനായതോടെ അക്രമങ്ങളില്‍നിന്നു മാറിനില്‍ക്കുന്ന അമ്പിളിയെയാണ് നാട്ടുകാർ കണ്ടിരുന്നത്. എന്നാല്‍, അനാരോഗ്യം കാരണം ഏറെ ബുദ്ധിമുട്ടുന്ന അമ്പിളി വീണ്ടും ഒരു കൊലപാതകത്തിന് ഇറങ്ങിയെന്നത് നാട്ടുകാരെയും ഞെട്ടിച്ചു. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സൗഹൃദമുണ്ടായിരുന്നതായി പറയുന്നു. മൂക്കുന്നിമലയിലെ ക്രഷറിലും ദീപുവിന്റെ മലയിൻകീഴിലെ വീട്ടിലും ഇയാള്‍ സന്ദർശകനായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.