play-sharp-fill
കോട്ടയത്ത് ഭർത്താവ് ക്വാറന്റൈനിൽ കഴിയുന്നതിനിടെ സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിലായ അഭിഭാഷകൻ കെട്ടു പൊട്ടിച്ച് പുറത്തു ചാടി: അഭിഭാഷനെതിരെ കേസെടുത്തു പൊലീസ്; സംഭവിച്ചത് എന്താണെന്നു തുറന്നു പറഞ്ഞ് പേരു വച്ച് അഭിഭാഷകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ

കോട്ടയത്ത് ഭർത്താവ് ക്വാറന്റൈനിൽ കഴിയുന്നതിനിടെ സുഹൃത്തിന്റെ വീട്ടിൽ ക്വാറന്റൈനിലായ അഭിഭാഷകൻ കെട്ടു പൊട്ടിച്ച് പുറത്തു ചാടി: അഭിഭാഷനെതിരെ കേസെടുത്തു പൊലീസ്; സംഭവിച്ചത് എന്താണെന്നു തുറന്നു പറഞ്ഞ് പേരു വച്ച് അഭിഭാഷകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ

തേർഡ് ഐ ബ്യൂറോ

കൊല്ലം: ഭർത്താവ് കോട്ടയത്ത് ക്വാറന്റൈനിൽ കഴിയുന്നതിനിടെ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തി ക്വാറന്റൈനിലായ അഭിഭാഷകൻ കെട്ടുപൊട്ടിച്ചു ചാടി കേസിൽ കുടുങ്ങി. സംഭവം വിവാദമാകുകയും കുടുംബം വരെ കലങ്ങുമെന്ന സ്ഥിതി എത്തുകയും ചെയ്തതോടെ അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ചർച്ചയായി മാറിയ അഭിഭാഷന്റെ കഥ ആന്റി ക്ലൈമാക്‌സിൽ എത്തിയത്.


തിരുവനന്തപുരം ബാർ അസോസിയേഷൻ സെക്രട്ടറി വള്ളക്കടവ് സ്വദേശി ജി.മുരളീധരനെയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു വച്ച് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. തുടർന്നു ഇതേ വീട്ടിൽ തന്നെ ഇദ്ദേഹത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇദ്ദേഹം ക്വാറന്റൈൻ ലംഘിച്ച് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്. തുടർന്നു ഇദ്ദേഹം വീട്ടിൽ നിന്നും പുറത്തു പോയ വിവരം അറിഞ്ഞ് പൊലീസ് സംഘം ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാത്തന്നൂർ പഞ്ചായത്തിൽ നിരോധനാജ്ഞയും ട്രിപ്പിൾ ലോക്ക് ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാർ പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ പതിവായി വന്നു പോകുന്നത് നാട്ടുകാർ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. കളക്ടറിത് ചാത്തന്നൂർ പൊലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു.

ഉദ്യോഗസ്ഥരെത്തി അഭിഭാഷകനോട് വനിതാ സുഹൃത്തിന്റെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരിൽ എത്തിയതെന്നുമായിരുന്നു അഭിഭാഷകന്റെ മൊഴി. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാൾ ജില്ലാ അതിർത്തി കടന്നതെന്നാണ് സൂചന.

അഭിഭാഷകന്റെ വിശദീകരണക്കുറിപ്പ് ഇങ്ങനെ

ബഹുമാന്യ അഭിഭാഷകരെ, പ്രിയപ്പെട്ട സഹപ്രവർത്തകരെ
എനിക്കെതിരെ അപകീർത്തികരമായ ചില വാർത്തകൾ സോഷ്യൽ മീഡിയ വഴിയും പത്ര മാധ്യമങ്ങൾ വഴിയും പ്രചരിക്കുന്നുണ്ട്. ആയതിന്റെ യഥാർത്ഥ്യം അറിയിക്കുന്നതിനാണ് ഇത് പോസ്റ്റ് ചെയ്യുന്നത്.

എനിക്ക് 30.04.2020 ന് എന്റെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കോട്ടയത്തേയക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നു. ആയതിലേയ്ക്കായി കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ അനുമതി കൂടി വാങ്ങണമായിരുന്നു.എന്നാൽ ഞാൻ യാത്ര വിവരത്തെ സംബന്ധിച്ച് സത്യവാങ്ങ്മൂലവുമായിട്ടാണ് പോയത്.

എന്നാൽ യാത്ര മധ്യേ എന്റെ യാത്ര വിവരം ഒരാൾ പോലീസിൽ അറിയിക്കുകയും, ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെ യാത്ര ചെയ്തത് മൂലം ലോക് ഡൗൺ ലംഘിച്ചത് കേസ് എടുക്കുകയാണ് ചെയ്തത്, അത് ഒരു പെറ്റി ഛളളലിരല ആണ്.
ഇതാണ് സത്യമാണെന്നേരിക്കേ അടിസ്ഥാനരഹിതമായതും, വസ്തുതാ വിരുദ്ധവുമായ കുപ്രചാരണവും അപകീർത്തികരമായ വാർത്തകളും വരുന്നത് എന്നെ മനപ്പൂർവ്വം അപമാനിക്കാനുള്ള ഗൂഢ ഉദ്ദേശമാണ്.

ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന അപകീർത്തികരമായ വാർത്തകൾ പ്രചരിക്കാൻ കാരണം ഞാൻ എന്റെ അടുത്ത ബന്ധുവിന് നിയമോപദ്ദേശം കൊടുത്തത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് മയ്യനാട് താമസക്കാരനായ സന്തോഷ് മഹേശ്വർ എന്നയാളിനെതിരെ കൊല്ലം ഈസ്റ്റ് പോലിസ് ക്രൈം നമ്പർ. 261/2020 ഡ/ െ354 കജഇ ആയി ഒരു കേസ് എടുത്തതിന്റെ വിരോധമാണ്.ടി സന്തോഷിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന എന്റെ ബന്ധുവായ സ്ത്രീയെ അപമാനിച്ചതിനെതിരെയാണ് ടി കേസ്സ്.

തുടർന്ന് ടിയാൻ എന്നെയും എന്റെ ബന്ധുവായ ടി സ്ത്രീയേയും ഭർത്താവിനെയും മുൻ കൊല്ലം ബാർ അസോസിയേഷൻ സെക്രട്ടി ഹരികുമാറിനെയും ടി കേസ്സ് ഒത്തുതീർപ്പാക്കണമെന്ന് പറഞ്ഞ് വിളിക്കുകയും ടിയാൾക്ക് എതിരെയുള്ള പരാതി പിൻവലിച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. .ടി കേസ്സിലെ പ്രതിയുടെ ജാമ്യാപേക്ഷ ഇപ്പോൾ ബഹു.കേരളാ ഹൈകോടതിയിൽ ജലിറശിഴ ആണ്.ടി ജാമ്യാപേക്ഷയിൽ വാദിക്കു വേണ്ടി നമ്മുടെ ബാറിലെ അഡ്വ.ഉള്ളൂർ സുനിൽ കുമാറിനെ ഞാനാണ് ചുമതപ്പെടുത്തിയത്.

എന്നെ അപകീർത്തിപ്പെടുത്തി വരുന്ന സംഭവത്തെക്കുറിച്ച് ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ അന്വേക്ഷിച്ചതിൽ ടി കേസ്സിലെ പ്രതിയായ സന്തോഷ് മഹേശ്വർ ആണ് ലോക്ക്ഡൗൺ ലംഘിച്ചതായി പരാതി നൽകിയതും ഓൺലൈൻ ചാനലുകളിൽ അപകീർത്തികരമായതും വസ്തുതാവിരുദ്ധവുമായ വാർത്ത പ്രചരിപ്പിക്കുന്നതെന്നും മനസിലായി.

ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജവും അടിസ്ഥാന രഹിതവും അപകീർത്തികരവുമായ വാർത്തകൾ എനിക്കും അഭിഭാഷക സമൂഹത്തിനും അപമാനവും മാനഹാനിയുണ്ടാകുന്നതുമാണ്.ഇതിനെതിരെ നിയമ നടപടിയെടുക്കുന്നത് സംബന്ധിച്ച് ബാർ അസോസിയേഷനിലെ മറ്റ് ഭാരവാഹികളുമായും സഹപ്രവർത്തകരുമായി ആലോചിച്ചിട്ടുള്ളതും ആയത് നാളെ തന്നെ ചെയ്തു തുടങ്ങുന്നതുമാണ്.

ഈ സാഹചര്യത്തിൽ എന്നെ ഫോണിൽ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്ത എല്ലാ ബഹുമാന്യ അഭിഭാഷകർക്കും നന്ദി. എന്റെ ബാറിലെ ഓരോരുത്തരും എനിക്ക് നൽകി വരുന്ന സ്‌നേഹവും പിന്തുണയും എക്കാലവും ഉണ്ടാകണമെന്ന് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.
അഡ്വ.വള്ളക്കടവ്.ജി.മുരളിധരൻ.