മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയാനുള്ള നിർദേശം ലംഘിച്ചു: വീടുകളിൽ നിന്നും പുറത്തിറങ്ങി കറങ്ങി നടന്ന 121 പേർക്കെതിരെ കേസെടുത്തു; കേസെടുത്തത് നാലു ദിവസത്തിനുള്ളിൽ

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായി നിൽക്കുകയായിരുന്നു. രണ്ട് അകത്തിലേയ്ക്കു കേരളം കൊറോണ വൈറസ് വ്യാപനത്തിന്റെയും, രോഗികളുടെയും എണ്ണം കുറച്ചു കൊണ്ടു വന്നിരുന്നു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും ആളുകൾ കൂട്ടത്തോടെ എത്തിയതോടെയാണ് കേരളത്തിൽ വീണ്ടും കൊറോണ മൂന്നക്കത്തിലേയ്ക്ക് എത്തിയത്.

എന്നാൽ, കേരളത്തിലേയ്ക്കു അഭയം തേടി എത്തിയവർ സർക്കാർ നിർദേശം കൂടി ലംഘിച്ചാലോ.. ? സംസ്ഥാനത്ത് ഇപ്പോൾ ഇതാണ് കാണുന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങരുതെന്ന നിർദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നതായാണ് പൊലീസിന്റെ റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. കൊവിഡ് രോഗികൾ ഏറ്റവുമധികം ഉണ്ടായിരുന്ന ജില്ലകളിലൊന്നായ കാസർകോട് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ ആളുകൾ ജില്ലയിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഹോം ക്വാറന്റീന് നിർദ്ദേശം ലംഘിക്കുന്നവരിൽ മുന്നിൽ കാസർകോട് ജില്ലയാണ്. നിർദ്ദേശം ലംഘിച്ച് വീടിൽ നിന്ന് പുറത്തിറങ്ങിയതിന് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 81 കേസുകളാണ് ജില്ലയിലെടുത്തത്.

കോട്ടയത്ത് ആറും വയനാടും പാലക്കാടും അഞ്ച് വീതവും കേസുകളെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കൊപ്പം വിമാനത്തിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ചിരുന്നവർ ഹോം ക്വാറന്റീന് ലംഘിക്കുന്നത് അപകടകരമായ പ്രവണതയെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

സംസ്ഥാനത്ത് ഹോം ക്വാറന്റീന് ലംഘിക്കുന്നവർക്കെതിരെ കേസ് എടുക്കുന്നതോടൊപ്പം ഇവരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നുമുണ്ട്. ഇത്തരത്തിൽ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടികളാണ് എടുക്കുന്നത്. യാതൊരു വിധ വിട്ടുവീഴ്ചയും കേരളം ഇക്കാര്യത്തിൽ കാട്ടുന്നതുമില്ല.