കാലാവധി കഴിഞ്ഞ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചാല്‍ എന്തുസംഭവിക്കും? ഈ തെറ്റ് ഒരിക്കലും നിങ്ങൾ ചെയ്യല്ലേ…!

Spread the love

കോട്ടയം: ഇന്നത്തെ കാലത്ത് ഗർഭനിരോധനത്തിന് ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് കോണ്ടം അല്ലെങ്കില്‍ ഗർഭനിരോധന ഉറ.

ഉപയോഗിക്കുന്നത് പലർക്കും അറിയാമെങ്കിലും ഇത് എവിടെ സൂക്ഷിക്കണം, കാലാവധി കഴിഞ്ഞാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച്‌ മിക്കയാളുകള്‍ക്കും അറിവില്ല. ഒരു പക്ഷേ, ഈ ഘടകങ്ങള്‍ എല്ലാം ഗർഭനിരോധന ഉറയുടെ ഉപയോഗത്തില്‍ നിർണായകമാണ്.

കാലാവധി കഴിഞ്ഞ ഗർഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗർഭനിരോധന ഉറകള്‍ ലാറ്റക്സ് അല്ലെങ്കില്‍ പോളിയൂറിത്തേൻ ഉപോഗിച്ചാണ് നിർമ്മിക്കുന്നത്. കാലപ്പഴക്കം ചെല്ലുമ്പോള്‍ ഇവ ദുർബലമാകുകയും വഴക്കം നഷ്ടമാകുകയും ചെയ്യുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് ഉറ പൊട്ടിപ്പോകാനും സാദ്ധ്യതയുണ്ട്.

കാലാവധി കഴിഞ്ഞ ഗർഭനിരോധന ഉറകളില്‍ കണ്ണിന് കാണാൻ കഴിയാത്ത സുക്ഷിരങ്ങളുണ്ടാകും.
ഈ സുക്ഷിരങ്ങളിലൂടെ ശുക്ലം ഒലിച്ചിറങ്ങാനും ഗർഭധാരണത്തിനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കാം. അതുകൊണ്ട് ഗർഭനിരോധന ഉറകള്‍ കാലാവധി കഴിഞ്ഞാല്‍ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല. തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂരപ്രകാശമേല്‍ക്കാതെ വേണം ഗർഭനിരോധന ഉറകള്‍ സൂക്ഷിക്കേണ്ടത്.