
പോലീസില്‍ പരാതി കൊടുക്കുന്നതിന് ക്യുആര്‍ കോഡ് സംവിധാനം; ചാര്‍ജ് ഷീറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കാനും വിവര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
മുണ്ടക്കയം: പോലീസില്‍ പരാതി കൊടുക്കുന്നതിന് ക്യുആര്‍ കോഡ് സംവിധാനം ഉപയോഗിക്കുവാനും ചാര്‍ജ് ഷീറ്റ് ഓണ്‍ലൈനായി സമര്‍പ്പിക്കുക ഉള്‍പ്പെടെ വിവര സാങ്കേതികവിദ്യയിലെ ആശയങ്ങള്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുണ്ടക്കയം പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിട നിര്‍മാണ ശിലാസ്ഥാപന ചടങ്ങ് ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനായി.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ആന്റോ ആന്റണി എം.പി., പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, എ.ഡി.ജി.പി. മനോജ് എബ്രഹാം, സൗത്ത് സോണ്‍ ഐ.ജി. ശ്യാം സുന്ദര്‍, എറണാകുളം റെയിഞ്ച് ഡി.ഐ.ജി. സതീഷ് ബിനോ എന്നിവര്‍ ഓണ്‍ലൈനിലും ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, ഡിവൈ.എസ്.പി. എം. അനില്‍കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ്, ഗ്രാമപഞ്ചായത്ത് അംഗം സി.വി. അനില്‍കുമാര്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
