
സ്വന്തം ലേഖകൻ
സൈബർ ആക്രമണങ്ങള്‍ വ്യാപകമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകളാണ് സൈബർ ലോകത്ത് ഇപ്പോള്‍ നടക്കുന്നത്. ക്യുആർ കോഡ് തട്ടിപ്പിലൂടെ വരെ പണം കവർന്നെടുക്കാനാണ് തട്ടിപ്പുവീരന്മാരുടെ ശ്രമം.
ഇ-മെയിലില്‍ ഒരു ക്യു ആർ കോഡ് വന്നാല്‍ എന്ത് ചെയ്യും. ഉടൻ തന്നെ സ്‌കാൻ ചെയ്ത് ഉള്ളില്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ചിലർക്കെങ്കിലും ഉണ്ടാകും. എന്നാല്‍ ഇങ്ങനെ ഉണ്ടായാല്‍ ക്യുആർ കോഡ് സ്‌കാൻ ചെയ്യരുത്. അത് തട്ടിപ്പുകാരുടെ പുതിയ രീതിയാകാനിടയുണ്ട്. ഈ ക്യുആർ കോഡുകള്‍ സ്‌കാൻ ചെയ്താല്‍ അത് വഴി നാം തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്കാകാം പ്രവേശിക്കുന്നത്. ഇത്തരത്തിലുള്ള കെണികള്‍ മറ്റ് ഫിഷിംഗ് ആക്രമണങ്ങളെക്കാള്‍ അപകടകരമായി മാറാൻ സാധ്യതയുള്ളവയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്യുആർകോഡുകളിലൂടെ കെണിയൊരുക്കുന്ന ‘QR കോഡ് ഫിഷിംഗ്’ അഥവാ ‘ക്വിഷിംഗ്’ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫിഷിംഗ് ആക്രമണമാണ്. സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ലഭിക്കുന്ന QR കോഡ് സ്‌കാൻ ചെയ്യുമ്ബോള്‍ യൂസർ നെയിം, പാസ് വേഡുകള്‍, വിലാസം, പിൻ നമ്ബർ പോലുള്ള വ്യക്തിഗത ഡാറ്റ ചോരാൻ സാധ്യത കൂടുതലാണ്.
സൈബർ സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന ഇത്തരം തട്ടിപ്പുകള്‍ മറ്റ് ഫിഷിംഗ് ആക്രമണങ്ങളേക്കാള്‍ അപകടകരമാണ്. മുന്നറിയിപ്പില്ലാതെ ലഭിക്കുന്ന ഇ-മെയിലുകള്‍, പരിചിതമല്ലാത്ത വിലാസങ്ങളില്‍ നിന്ന് ലഭിക്കുന്ന ഇ-മെയിലുകള്‍ എന്നിവയില്‍ ലിങ്കുകളും ക്യുആർ കോഡുകളും ഉണ്ടെങ്കില്‍ അവ സുരക്ഷിതമെന്ന് ഉറപ്പുവരുത്തി മാത്രം പ്രവേശിക്കുക.
ഫ്ളയറുകളിലും പോസ്റ്ററുകളിലും സ്റ്റിക്കറുകളിലും (ഓണ്‍ലൈനായോ ഓഫ്‌ലൈനായോ) കാണുന്ന ക്യു ആർ കോഡുകള്‍ സ്‌കാൻ ചെയ്യുമ്ബോഴും അതിലുള്ള ലിങ്കുകളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ആധികാരികത ഉറപ്പുവരുത്തുക.
ആധികാരികത ഉറപ്പുവരുത്താനാകാത്തവയോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. സ്‌കാൻ ചെയ്യുമ്ബോള്‍ സുരക്ഷിതമായ url അല്ല കാണിക്കുന്നതെങ്കില്‍ ചില ക്യു ആർ കോഡ് സ്‌കാനർ ആപ്പുകള്‍ സ്വയം റെഡ് ഫ്ളാഗ് കാണിക്കാറുണ്ട്. ഇത്തരം മുന്നറിയിപ്പുകള്‍ അവഗണിക്കാതിരിക്കാൻ ശ്രദ്ധിക്കണം.