ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ; മണര്‍കാട്ട് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിൽ;സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെയാണ് തിരുനാള്‍; ഇത്തവണ കൂടുതൽ തീർഥാടകർ എത്തുമെന്നാണു പള്ളിക്കമ്മിറ്റിയുടെ പ്രതീക്ഷ;വിപുലമായ ക്രമീകരണങ്ങളാണ് കത്തീഡ്രലില്‍ ഭക്തജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്

Spread the love

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പു പെരുന്നാളിന്‍റെ ഒരുക്കം അവസാന ഘട്ടത്തില്‍.പള്ളിയിൽ ഭജനമിരുന്നു പൂർണ സമയവും നോമ്പ് ആചരിക്കാൻ ഇത്തവണ കൂടുതൽ തീർഥാടകർ എത്തുമെന്നാണു പള്ളിക്കമ്മിറ്റിയുടെ പ്രതീക്ഷ.‌‌ ഇതിനായി വിപുലമായ ക്രമീകരണങ്ങൾ കത്തീഡ്രലിൽ ഒരുക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെയാണ് തിരുനാള്‍. 31ന് വൈകുന്നേരം സന്ധ്യാ പ്രാര്‍ഥനയോടെ എട്ടുനോമ്ബ് ആചരണത്തിന് തുടക്കമാകും.

കത്തീഡ്രല്‍ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്ബില്‍, ബെന്നി ടി. ചെറിയാന്‍ താഴത്തേടത്ത്, ജോര്‍ജ് സഖറിയ ചെമ്ബോല, കത്തീഡ്രല്‍ സെക്രട്ടറി പി.എ. ചെറിയാന്‍ പുത്തന്‍പുരയ്ക്കല്‍, പ്രോഗ്രാം കണ്‍വീനര്‍ കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ജോയിന്‍റ് കണ്‍വീനര്‍ ഫാ. ലിറ്റു തണ്ടാശേരില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡീക്കന്‍ ഡോ. ജിതിന്‍ കുര്യന്‍ ആന്‍ഡ്രൂസ് എന്നിവരുടെ നേതൃത്വം പെരുന്നാളിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1501 അംഗ പെരുന്നാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 സബ് കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം. പെരുന്നാള്‍ ഒരുക്കത്തിന്‍റെ ഭാഗമായ എട്ടുനോമ്ബ് മുന്നൊരുക്ക ധ്യാനത്തിന്‍റെയും വചനശുശ്രൂഷയുടെയും സമാപനം 29ന് കത്തീഡ്രലില്‍ നടക്കും.

വിവിധ ദേശങ്ങളില്‍നിന്ന് എട്ടുനോമ്ബ് ആചരിക്കാന്‍ എത്തുന്ന വിശ്വാസികള്‍ക്ക് താമസിക്കാന്‍ കത്തീഡ്രല്‍ പില്‍ഗ്രിം സെന്‍ററിലും നഴ്‌സിംഗ് ഹോസ്റ്റലിലും സൗകര്യമൊരുക്കും. കത്തീഡ്രലിന്‍റെ ഇരുവശങ്ങളിലുമുള്ള ഗ്രൗണ്ടുകളിലും ഐടിഐയുടെ ഗ്രൗണ്ടിലും കോളജ് ഗ്രൗണ്ടിലും പാര്‍ക്കിംഗ് സൗകര്യമൊരുക്കും.

കത്തീഡ്രലിന്‍റെ വടക്കുവശത്തെ ഓഡിറ്റോറിയത്തില്‍ ഭക്തജനങ്ങള്‍ക്കായി ഭക്ഷണശാല പ്രവര്‍ത്തിക്കും. ഒന്നു മുതല്‍ ഏഴുവരെ കത്തീഡ്രലിന്‍റെ വടക്ക് വശത്തുള്ള പെരുമ്ബള്ളി ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് പാരീഷ് ഹാളില്‍ സൗജന്യ നേര്‍ച്ച ക്കഞ്ഞി വിതരണം ഉണ്ടായിരിക്കും