
കോട്ടയം:വിദേശജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ച് തട്ടിപ്പിനിരയായവര്‍ കോട്ടയം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്ന് വീടിനു മുന്നില്‍ ധര്‍ണ നടത്തി.
വെള്ളൂര്‍ ആര്‍.ഐ.ടിക്കു സമീപമുള്ള വീടിനു മുന്നിലായിരുന്നു പ്ലക്കാര്‍ഡുമായി ധര്‍ണ. അതേസമയം വരന്‍ രണ്ടു വര്‍ഷം മുമ്പ് റിക്രൂട്ടിങ് ഏജന്‍സിയിലെ ജോലി ഉപേക്ഷിച്ചതാണെന്നും നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
മാള്‍ട്ട, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് റിക്രൂട്ടിങ് ഏജന്‍സി പണം തട്ടിയതായാണ് ആരോപണം. ആലക്കോട്, പയ്യാവൂര്‍, ഉളിക്കല്‍, കുടിയാന്മല തുടങ്ങിയ സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആര്‍. ഇട്ടിട്ടില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.
2022 മുതല്‍ പല ഗഡുക്കളായി വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുടെ അക്കൗണ്ടുകളിലേക്ക് കോട്ടയം സ്വദേശിയായ യുവാവ് ഇടനില നിന്ന് പണം അയപ്പിച്ചുവെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂർ, തൃശൂർ ജില്ലകളിൽനിന്നുള്ള ഇരുപതിലധികം ആളുകളാണു തട്ടിപ്പിനിരയായത്.