മോനിപ്പള്ളി വിലങ്ങാപ്പാറയിൽ ആടിനെ പെരുമ്പാമ്പ് വിഴുങ്ങി

Spread the love

പാലാ: മോനിപ്പള്ളിയിൽ പെരുമ്പാമ്പ് ആടിനെ വിഴുങ്ങി. മോനിപ്പള്ളി വിലങ്ങാപ്പാറ തോടിനോട്‌ ചേര്‍ന്ന്‌ സിജി കൊഴാനാം തടത്തില്‍ എന്നയാളുടെ ആടിനെയാണ് പെരുമ്പാമ്പ് വിഴുങ്ങിയത്. ഇന്നലെ ഉച്ചയ്‌ക്ക് 3 മണിക്കാണ് സംഭവം.

ആടിൻ്റെ നിലവിളി ശബ്ദം കേട്ട് ആളുകൾ ഓടികൂടിയപ്പോൾ പാമ്പ് ആടിനെ ഛർദ്ദിച്ച ശേഷം തോട്ടിലെക്ക് കടന്നതായി നാട്ടുകാർ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം. തങ്കച്ചന്‍ സ്ഥലം സന്ദര്‍ശിച്ചു. ഈ ഭാഗത്ത് ഇതിന് മുമ്പ് പെരുമ്പാമ്പ് ശല്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group