
സ്വന്തം ലേഖിക
കൊച്ചി: ഇര തേടിയെത്തിയ മലമ്പാമ്പ് താലൂക്ക് ഓഫീസിന്റെ മുന്നിലെ മരത്തിന് മുകളില്‍ കുടുങ്ങി.
എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിന്റെ മുന്നിലെ മരത്തിലാണ് മലമ്പാമ്പ് കയറിപ്പറ്റിയത്. 20 മീറ്റര്‍ ഉയരത്തിലുള്ള കൊമ്പില്‍ ചുരുണ്ടുകൂടിയിരിക്കുകയാണ് മലമ്പാമ്പ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അണ്ണാനും പക്ഷികളും അസ്വാഭാവികമായി ശബ്ദമുണ്ടാക്കുന്നത് കേട്ടാണ് സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാര്‍ മരത്തിന് മുകളില്‍ എന്താണെന്ന് പരിശോധിച്ചത്. ഉയരമുള്ളൊരു കൊമ്പില്‍ മലമ്പാമ്പ് ചുരുണ്ടിരിക്കുന്നതായിരുന്നു തുടര്‍ന്ന് കണ്ട കാഴ്ച. മരത്തിന് മുകളിലേക്ക് മലമ്പാമ്പ് ഇരതേടി കയറിയതാകുമെന്നാണ് കരുതുന്നത്.
പോലീസും ഫയര്‍ ഫോഴ്‌സുമെത്തിയെങ്കിലും മലമ്പാമ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷം മലമ്പാമ്പിനെ താഴെയിറക്കാനാകുമെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനത്തിന് മഴയും വില്ലനാകുന്നുണ്ടെന്ന് എറണാകുളം വില്ലേജ് ഓഫീസര്‍ വി സി രാജേന്ദ്രന്‍ പ്രതികരിച്ചു.