പിഡബ്ല്യൂഡി ഡിപ്പാര്‍ട്ട്മെന്റില്‍ സ്ഥിര ജോലിയവസരം; അരലക്ഷം തുടക്ക ശമ്പളം വാങ്ങാം; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള പൊതുമരാമത്ത് വകുപ്പിന് കീഴില്‍ എഞ്ചിനീയർ തസ്തികയില്‍ ജോലിയൊഴിവ്. കേരള സർക്കാർ പിഎസ് സി മുഖേന സ്ഥിര നിയമനമാണ് നടക്കുക.

താല്‍പര്യമുള്ളവർ ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

അവസാന തീയതി: സെപ്റ്റംബർ 03

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തസ്തിക & ഒഴിവ്

കേരള പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യൂഡി) അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍) റിക്രൂട്ട്‌മെന്റ്. വകുപ്പില്‍ പ്രതീക്ഷിത ഒഴിവുകളാണ് വന്നിട്ടുള്ളത്.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 55,200 രൂപമുതല്‍ 1,15,300 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.

പ്രായപരിധി

21 വയസ് മുതല്‍ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1985നും 01.01.2004നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

കേരള സർവകലാശാലയുടെ ബിഎസ് സി/ ബിടെക് എഞ്ചിനീയറിങ് (സിവില്‍) ഡിഗ്രിയോ അല്ലെങ്കില്‍ മദ്രാസ് സർവകലാശാലയുടെ ബിഇ (സിവില്‍) ഡിഗ്രിയോ അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യോഗ്യത.

OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സിന്റെ സിവില്‍ എഞ്ചിനീയറിങ്ങിലുള്ള അസോസിയേറ്റ് മെമ്ബർഷിപ്പ് അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും ഡിപ്ലോമ

OR ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സില്‍ നിന്നും സിവില്‍ എഞ്ചിനീയറിങ് അസോസിയേറ്റ് മെമ്ബർഷിപ്പ് എക്‌സാമിനേഷന്റെ എയും ബിയും സെക്ഷനുകളിലുള്ള വിജയം.

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.keralapsc.gov.in/ സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ കേരള പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യൂഡി) അസിസ്റ്റന്റ് എഞ്ചിനീയർ (സിവില്‍) റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച്‌ സംശയങ്ങള്‍ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.