‘ബേപ്പൂരില്‍ മരുമോനിസത്തിനെതിരെ മത്സരിക്കും, അന്തിമ തീരുമാനം എടുക്കേണ്ടത് യുഡിഫ്’; പി.വി അൻവര്‍

Spread the love

നിലമ്പൂർ: ബേപ്പൂരില്‍ മരുമോനിസത്തിനെതിരെ മത്സരിക്കുമെന്ന് പി വി അൻവർ. യുഡിഫ് ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഒന്നേകാല്‍ വർഷമായി തെരഞ്ഞെടുപ്പിന് വേണ്ടി പ്രചാരണ രംഗത്തുണ്ട്.

video
play-sharp-fill

പിണറായിസം അവസാനിപ്പിക്കാൻ തന്നെക്കൊണ്ട് കഴിയുന്ന രീതിയില്‍ പ്രവർത്തനം നടത്തുകയാണെന്നും പി വി അൻവർ വ്യക്തമാക്കി. മത്സരിക്കണമെന്നാവശ്യമറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് യുഡിഎഫ്. ബാർഗയിനിംഗ് ചെയ്യാനില്ല. തൃണമൂലിന് മറ്റ് സീറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൻവർ പറഞ്ഞു.

 

അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ബേപ്പൂർ മണ്ഡലത്തില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് സ്ഥിരീകരിച്ച്‌ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഇന്നലെ രംഗത്തെത്തിയിരുന്നു. ബേപ്പൂരില്‍ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച്‌ വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group