video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayam പി.വി. അൻവർ പാലക്കാട് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം: തള്ളാതെ പി വി അന്‍വര്‍; ഇന്ന് സര്‍പ്രൈസ് വെളിപ്പെടുത്തല്‍:...

 പി.വി. അൻവർ പാലക്കാട് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം: തള്ളാതെ പി വി അന്‍വര്‍; ഇന്ന് സര്‍പ്രൈസ് വെളിപ്പെടുത്തല്‍: രാഷ്ട്രിയ കേരളം ഉറ്റുനോക്കുന്നു

Spread the love

നിലമ്പൂർ: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ പിവി അന്‍വര്‍ എംഎല്‍എയും. നിലമ്പൂരിലെ എംഎല്‍എ സ്ഥാനം രാജിവെച്ച്‌ അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന അഭ്യൂഹം പൂര്‍ണമായും തള്ളാതെയാണ് അന്‍വറിന്റെ പ്രതികരണം.

എംഎല്‍എ സ്ഥാനം രാജിവെച്ച്‌ പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘അതൊക്കെ നമുക്ക് കാണാം, സമയമുണ്ടല്ലോ, സമയമുണ്ടല്ലോ’ എന്നായിരുന്നു മറുപടി. ഇത്തരം വാര്‍ത്തകള്‍ തള്ളുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തിന് തള്ളണമെന്നായി പ്രതികരണം.

‘എന്തുവേണമെങ്കിലും ഈ ജനാധിപത്യ രാജ്യത്ത് ചെയ്യാമല്ലോ.. മത്സരിക്കാം, മത്സരിക്കാതിരിക്കാം, രാജിവെക്കാം, എന്തുമാകാം. സരിന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സരിന് തീരുമാനിക്കാം. ഇന്ന് പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ സര്‍പ്രൈസായി കാര്യങ്ങള്‍ പറയും. ഞാന്‍ നേരത്തെ തന്നെ പറയുന്ന രാഷ്ട്രീയ നെക്‌സസിന്റെ ഉറക്കം നഷ്ടപ്പെടും’ -അന്‍വര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് പാലക്കാട് കെപിഎം. ഹോട്ടലില്‍ വെച്ച്‌ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലെ ഡിഎംകെ പിന്‍തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതാണെന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന സരിനെ ഒപ്പം ചേര്‍ക്കാനുള്ള ശ്രമം അന്‍വര്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പി സരിനുമായി തിരുവലുവാമലയില്‍ വച്ച്‌ അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ സരിൻ അനുകൂല നിലപാടല്ല സ്വീകരിച്ചത്.
[11:27 am, 17/10/2024] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments