
നിലമ്പ്യൂർ: കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ലെന്ന് പി വി അൻവർ പറഞ്ഞു.
സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരുമെന്നും പി വി അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും പി പി ദിവ്യയുടെ ഭർത്താവും തമ്മില്‍ സാമമ്പത്തിക ഇടപാടുണ്ടെന്നും പി വി അൻവർ ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എഡിജിപി എം ആർ അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും പി വി അൻവർ പറഞ്ഞു. സർക്കാർ
നീട്ടിക്കൊണ്ട് പോവുകയാണ്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേലക്കരയില്‍ ലഭിച്ച ഓരോ വോട്ടും പാർട്ടിക്ക് നേട്ടമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
ഭീഷണികള്‍ക്കിടെയാണ് 4000 ത്തോളം വോട്ട് ഡിഎംകെ നേടിയത്. മുന്നോട്ടുള്ള പ്രയാണത്തിന് ഇത് പ്രചോദനമാണെന്നും പി വി അൻവർ പറഞ്ഞു.