പിവി അന്‍വര്‍ യുഡിഎഫിലെത്തിയാലും നിലമ്പൂര്‍ സീറ്റ് മല്‍സരിക്കാന്‍ നല്‍കിയേക്കില്ലെന്ന് സൂചന: നിലമ്പൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുള്ളത് പരിഗണിച്ചാണ് ഇത്തരം ആലോചന: പകരം തവനൂർ നൽകാനാണ് സാധ്യത.
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ യുഡിഎഫിലെത്തിയാലും അന്‍വറിന് നിലമ്പൂര്‍ സീറ്റ് മല്‍സരിക്കാന്‍ നല്‍കിയേക്കില്ലെന്ന് സൂചന.
നിലമ്പൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യത ഉള്ളത് പരിഗണിച്ചാണ് ഇത്തരം ആലോചന.
അന്വര്തന്നെ നിലമ്പൂര്‍ സീറ്റിനായി താന്‍ ഡിമാന്റ് വയ്ക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പകരം കെടി ജലീല്‍ വിജയിച്ച തവനൂരില്‍ മല്‍സരിക്കാനാകും അന്‍വറിന്റെ ആലോചന എന്നാണ് സൂചന.
നിലമ്പൂരില്‍ നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് വിജയസാധ്യത ഉണ്ട്. അതിനൊപ്പം അന്‍വറിനെ നിര്‍ത്തി തവനൂര്‍ പിടിച്ചെടുക്കുക എന്നതാകും യുഡിഎഫ് തന്ത്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2011 മുതല്‍ ഡോ. കെടി ജലീലാണ് തവനൂര്‍ എംഎല്‍എ. ജലീലിലൂടെയാണ് ലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയെ തോല്പിച്ച് സിപിഎം ഇവിടെ വിയം നേടിയത്.
എന്നാല്‍ ഇനി തെരഞ്ഞെടുപ്പ് മല്‍സരത്തിനില്ലെന്ന് പ്രഖ്യാപിച്ച കെടി ജലീല്‍ തവനൂരില്‍ മല്‍സരിക്കാന്‍ സാധ്യത കുറവാണ്.
എങ്കിലും യുഡിഎഫിന് ഇപ്പോഴും തവനൂരില്‍ ആധിപത്യമില്ല. അതിനാല്‍തന്നെ അന്‍വറെ രംഗത്തിറക്കി ഈ സീറ്റ് പിടിച്ചെടുക്കാനാകും യുഡിഎഫ് ശ്രമിക്കുക.
നേരത്തെ ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വിജയിച്ചിരുന്ന സീറ്റാണ് തവനൂര്‍.