
പി വി ശ്രീനിജൻ എംഎൽഎ നൽകിയ അപകീർത്തി കേസ്; ഷാജൻ സ്‌കറിയയുടെ അറസ്റ്റിന് സാധ്യത; വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ്
സ്വന്തം ലേഖകൻ
കൊച്ചി: ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കൂടി തള്ളിയതോടെ അറസ്റ്റിന് വഴിയൊരുക്കുകയാണ്. പി വി ശ്രീനിജൻ എംഎൽഎ നൽകിയ അപകീർത്തി കേസിലാണ് നടപടി. രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഷാജന്റെ ഫോണും സ്വിച്ച് ഓഫാണ്. ഇയ്യാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലൂക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
ഷാജൻ സ്‌കറിയ്‌ക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്.
നേരത്തെയുള്ള ജാമ്യഹർജിയിൽ വാദം കേൾക്കുമ്പോൾ ഷാജന്റേത് യഥാർത്ഥ മാധ്യമ പ്രവർത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഷാജന്റെ അറസ്റ്റിനുള്ള നീക്കങ്ങളും പൊലീസ് ശക്തമാക്കി.