തേജസിൽ പറന്ന് പി വി സിന്ധു ചരിത്രത്തിലേക്ക്

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: ഇന്ത്യയുടെ തദ്ദേശനിർമിത ലഘു പോർവിമാനമായ തേജസിൽ പറന്ന് ബാഡ്മിൻറൺ താരം പി.വി. സിന്ധു. രണ്ടു സീറ്റുള്ള തേജസ് ട്രെയിനർ വിമാനത്തിൻറെ സഹപൈലറ്റിൻറെ സീറ്റിലാണ് സിന്ധു പറന്നത്. ബംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദർശനത്തിൽ വനിതകൾക്ക് ആദരമർപ്പിച്ച് ശനിയാഴ്ച വനിതാ ദിനമായാണ് ആചരിക്കുന്നത്. ഇതിൻറെ ഭാഗമായി ഉച്ചക്ക് 12നാണ് പി.വി. സിന്ധു തേജസിൽ പറന്നത്.