
മലപ്പുറം: യഥാർത്ഥത്തിൽ അൻവർ നിലമ്പൂരിൽ ജയിച്ചിരിക്കുകയാണ്.19,760 വോട്ടുകൾ അത് അത്ര നിസാര നമ്പർ അല്ല. ‘എൽഡിഎഫ് സ്വതന്ത്രൻ’ എന്ന കുപ്പായമഴിച്ചുവച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോൾ അൻവറിന്റെ വോട്ടുപെട്ടിയിൽവീണ സമ്പാദ്യം.
ഇത്രത്തോളം വോട്ടുകൾ അൻവൻ പിടിക്കുമെന്ന് യുഡിഎഫ് – എൽഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ചില്ലെന്നത് വ്യക്തവും സത്യവുമാണ്. നിലമ്പൂർ പോലെയുള്ള മണ്ഡലത്തിൽ പ്രബല മുന്നണികൾക്കെതിരെ 19,760 വോട്ടുകൾ രാഷ്ട്രീയ നേട്ടമാണ്.
എന്നാൽ എങ്ങനെ പോയാലും എത്രത്തോളം മറിഞ്ഞാലും ആരു വന്നാലും താൻ തന്നെയാകും നിലമ്പൂരിന്റെ വിജയി എന്ന അൻവറിന്റെ അവകാശവാദത്തിന് അടുത്തെത്താൻ വോട്ടുദൂരമേറെയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര് സ്ഥാനാർഥിയാകുന്നത് എതിർത്താണോ യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് അൻവർ തൃണമൂൽ കോൺഗ്രസ് പ്രതിനിധിയായി മത്സരത്തിനിറങ്ങിയത്, അതേ ആളായ ആര്യാടൻ ഷൗക്കത്ത് വിജയിച്ചത് അൻവറിനു തിരിച്ചടിയായി.
നിലമ്പൂരില്‍ ജയിക്കേണ്ടത് ആന്റി പിണറായിസമാണ്. പിണറായിയുടെ കുടുംബാധിപത്യമാണ്, മരുമോനിസമാണ് ഇവിടെ ശരിയല്ലാത്തത്. ആറ് വരിപ്പാത 12 വരിയാക്കാന്‍ മരുമോന്‍ നടത്തിയ ഗിമിക്ക് നമ്മള്‍ കണ്ടതാണ്. എത്ര കോടികളാണ് അടിച്ചുമാറ്റിയത്. ഇവിടുത്തെ വിഷയം എസ്എഫ്‌ഐഒയാണ്. ഒരു പണിയുമെടുക്കാതെ ശമ്പളവും കമ്മീഷനും പറ്റുന്ന മുഖ്യമന്ത്രിയുടെ കുടുംബം തന്നെയാണ് ഇവിടെ പ്രശ്‌നം – അദ്ദേഹം പറഞ്ഞു.