play-sharp-fill
ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച്, സാധനസാമഗ്രികള്‍ നശിപ്പിച്ചു ; പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍ ; എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഎ സുകുവിന്റെ അറസ്റ്റ്

ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച്, സാധനസാമഗ്രികള്‍ നശിപ്പിച്ചു ; പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍ ; എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഎ സുകുവിന്റെ അറസ്റ്റ്

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ അന്‍വറിന്റെ അനുയായി ഇഎ സുകു അറസ്റ്റില്‍. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇഎ സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്.

വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. അന്‍വര്‍ ജയില്‍ നിന്ന് ഇറങ്ങുമ്പോള്‍ താന്‍ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പറഞ്ഞു. പിവി അന്‍വര്‍ ഉള്‍പ്പടെ 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എംഎല്‍എയെക്കൂടാതെ മറ്റ് നാലുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റുചെയ്യാത്ത ആറുപേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു.

ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചത്. പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചതിന്റെപേരില്‍ എംഎല്‍എയെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 11.30 ഓടെ നിലമ്പൂര്‍ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തവനൂര്‍ ജയിലിലേക്ക് മാറ്റി. തിങ്കളാഴ്ച അന്‍വറിന് നിലമ്പൂര്‍ കോടതി ജാമ്യം നല്‍കിയിരുന്നു.