
കോട്ടയം: പൊതുപ്രവർത്തനത്തിന്റെയും രാഷ്ട്രീയ മര്യാദകളുടെയും ബാലപാഠം പോലുമറിയാത്ത അൻവർ കോൺഗ്രസിനും യുഡിഎഫിനും ബാധ്യതയാവും
കോൺഗ്രസെന്നോ, സി പി എമ്മെന്നോ, ഡി എം കെ എന്നോ, തൃണമൂലെന്നോ വ്യത്യാസമില്ലാതെ തരാതരം പോലെ പാർട്ടി മാറുന്ന അൻവർ ഇപ്പോൾ നിലമ്പൂരിൽ പയറ്റുന്നത് കോൺഗ്രസിനും യുഡിഎഫിനും കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന നടപടികൾ.
തന്റെ ഇടപാടുകൾക്ക് പഴയ പോലെ പിണറായിയിൽ നിന്നും
പി ശശിയിൽ നിന്നും പിന്തുണ ലഭിക്കാതെ വന്നതോടെ അൻവർ ഉയർത്തിയ ‘കലാപ’ങ്ങളെല്ലാം ആദ്യം റിപ്പോർട്ട് ചെയ്തത് ‘റിപ്പോർട്ടർ’ ചാനലാണ്. അതെന്ത് കൊണ്ടാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവറിന്റെ പി ആർ ഒ ആയി പ്രവർത്തിച്ച്, ഫേസ് ബുക്ക് ഉൾപ്പെടെ മാനേജ് ചെയ്യുന്നയാളുടെ അടുത്ത ബന്ധു ‘റിപ്പോർട്ടറിൽ ‘ ജോലി ചെയ്യുന്നുണ്ട്.
അൻവറിന്റെ രാജിക്കാലം ഓർക്കുക. എല്ലാ ഇൻറർവ്യൂകളും റിപ്പോർട്ടറിനായിരുന്നു ആദ്യം.
മലബാറിലെ സി പി എം നേതാവിൻ്റെ മകൻ കൂടിയാണ് ഈ പി ആർ ഒ.
രാഷ്ട്രീയ തത്വദീക്ഷയില്ലാത്ത അൻവർ യുഡിഎഫിന്റെ പടിവാതിൽ പോലും കണ്ടിട്ടില്ല.
അതിന് മുമ്പേ, ഇതേ ‘റിപ്പോർട്ടർ’ചാനലിലൂടെ യുഡിഎഫ് സ്ഥാനർത്ഥിയുടെ പ്രഖ്യാപനം നടത്തുകയാണ്.
ഈ ഓപ്പറേഷന്റെ ലക്ഷ്യങ്ങളെന്തൊക്കെയാണ്.
ഒന്ന്, തന്റെ ആജീവനാന്ത ശത്രുക്കളായ ആര്യാടൻ കുടുംബത്തെ ദ്രോഹിക്കുക.
ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയാകുമ്പോൾ,
‘സീറ്റ് കിട്ടിയില്ലേൽ എൽ ഡി എഫിൽ പോകുമായിരുന്ന ആൾ’ എന്ന പ്രചരണത്തിന് ഈ വാർത്തയെ ഉപയോഗിക്കാം.
സത്യമറിയാവുന്ന നിലമ്പൂരുകാർ അൻവറിന്റെ ‘റിപ്പോർട്ടറി’നെ സഹതാപത്തോടെയാണ് കാണുന്നത്.
നാഴികക്ക് നാൽപ്പതുവട്ടം പാർട്ടിയും ഗ്രൂപ്പും മാറുന്ന, വിവരദോഷങ്ങൾ വിളമ്പി പരിഹാസ്യനാവുന്ന, നിഗൂഢ ബിസിനസ്സുകളുടെ ഉടമയുമായ അൻവറാണ് കോൺഗ്രസിന്റെ എക്കാലത്തേയും കരുത്തനായ നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ പാർട്ടി സ്നേഹം പഠിപ്പിക്കുന്നത്.
ഈ വാർത്താ കോലാഹലങ്ങളുടെ മറ്റൊരു വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കിയാൽ എളുപ്പത്തിൽ പരാജയപ്പെടുത്താമെന്ന അൻവറിന്റെ ദുഷ്ടബുദ്ധി കൂടിയാണ്.
യുഡിഎഫിൽ പ്രവേശിക്കുന്നതിന് മുമ്പേ ഇതാണ് അൻവറിന്റെ നിലപാടുകൾ. പ്രവേശിച്ചാൽ എന്താവും അവസ്ഥ.
വെറുതെയല്ല, പ്രതിപക്ഷ നേതാവും മുസ്ലീംലീഗും ഇദ്ദേഹത്തെ ഇപ്പോഴും ഒരു വരക്കിപ്പുറം അടുപ്പിക്കാത്തത്.
കോൺഗ്രസും യുഡിഎഫും ജാഗ്രത പുലർത്തുക.
നേരിട്ടുള്ള ഒരു മത്സരത്തിൽ നിലമ്പൂരിൽ യുഡിഎഫിനെ പരാജയപ്പെടുത്താൻ സി പി എമ്മിനാവില്ല.
നിലനിൽപ്പിനായി പിണറായി നടത്തുന്ന അവസാന പോരാട്ടത്തിൽ പി വി അൻവർ ‘ഡബിൾ ഏജൻറായി’മാറിക്കൂടെന്നുമില്ല.