പാണക്കാടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ സന്ദർശിച്ച് പി വി അൻവർ എംഎൽഎ; അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ല; അധികാരത്തിൽ നിന്ന് മാറിനിൽക്കാനാകില്ല, ‘ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും’ സാദിഖലി തങ്ങൾ

Spread the love

മലപ്പുറം: പാണക്കാടെത്തി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളെ സന്ദർശിച്ച് പിവി അൻവർ എംഎൽഎ.

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമണക്കേസിൽ അറസ്റ്റിലായി ജയിൽ മോചിതനായ ശേഷമാണ് അൻവറിൻ്റെ സന്ദർശനം.

അൻവറിനെ കണ്ടുവെന്നും മറ്റു കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉച്ചക്ക് 12മണിയോടെയാണ് അൻവർ പാണക്കാടെത്തിയത്. യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി മുന്നോട്ട് പോവുകയാണ് പിവി അൻവർ എംഎൽഎ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻവർ ഉയർത്തുന്ന പ്രശ്നങ്ങളിൽ യുഡിഫിനു അഭിപ്രാവ്യത്യാസമില്ല. യുഡിഫിന് ഇനി അധികാരത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല.

ജയിക്കാൻ രാഷ്ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പാണക്കാട് എല്ലാരുടെയും അത്താണിയാണെന്ന് അൻവറും മാധ്യമങ്ങളോട് പ്രതികരിച്ചു. മലയോര മേഖലയുടെ പ്രശ്നങ്ങളിൽ പിന്തുണ അറിയിച്ചു.

യുഡിഎഫ് പ്രവേശനത്തെ കുറിച്ച്  സ്വാഭാവികമായും അവർ ചർച്ച ചെയ്യും. അടുത്ത തവണ ജയിക്കുക എന്നതിലുപരി പിണറായിയെ തോൽപ്പിക്കുക എന്നതിലാണ് കാര്യം. വരും ദിവസങ്ങളിൽ മറ്റു കോൺഗ്രസ് മത നേതാക്കളെയും കാണും.

ചർച്ചയിൽ പൂർണ്ണ തൃപ്തനാണെന്നും അൻവർ പറഞ്ഞു. നിലവിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചിരിക്കുകയാണ് അൻവർ.