പി.വി. അൻവർ എം.എൽ.എ മുങ്ങിയതല്ല; സിയേറ ലിയോണിൽ സ്വർണഘനനത്തിലാണ്; കല്യാണങ്ങൾക്കു പോകലും വയറു കാണലുമല്ല തൻറെ പണി; മുങ്ങിയത്‌ താനല്ല, വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ എംഎൽഎ; അൻവർ നിഗൂഢതകളുള്ള വ്യക്തിയെന്ന് പി.കെ ഫിറോസ്

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: ബിസിനസ് ആവശ്യങ്ങൾക്കായി ആഫ്രിക്കയിലെ സിയേറ ലിയോണിലാണെന്നും അവിടെ സ്വര്‍ണ ഖനനത്തിലാണെന്നും പി.വി അന്‍വര്‍ എം എൽ എ. തനിക്ക് വളരെ വലിയ സാമ്പത്തിക ബാധ്യതകളുണ്ടെന്നും നാട്ടിൽ നിൽക്കാൻ വയ്യാതായതോടെയാണ് ആഫ്രിക്കയിൽ സ്വർണ ഖനനത്തിന് പോയതെന്നും അൻവർ പറഞ്ഞു.

‘പാര്‍ട്ടിയുടെ അനുമതിയോടെയാണ് പോയത്. പാർട്ടി തനിക്ക് മൂന്നു മാസത്തെ അവധി അനുവദിച്ചിട്ടുണ്ട്. നാട്ടിലില്ലെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.  കല്യാണങ്ങൾക്കു പോകലും വയറു കാണലുമല്ല തന്റെ പണി. യു.ഡി.എഫ് നിരന്തരം വേട്ടയാടുകയാണ്.’ – പി വി അൻവർ എം എൽ എ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്യാടന്‍റെ വീടിന്‍റെ പിന്നാമ്പുറത്ത്‌ നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്ക്കോണമെന്നും അതിനപ്പുറം ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ലെന്നും യു ഡി എഫിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചു. മുങ്ങിയത്‌ താനല്ല വാര്‍ത്ത എഴുതിയ റിപ്പാര്‍ട്ടറുടെ തന്തയാണെന്നും പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പങ്കെടുത്തിരുന്നില്ല. എം.എല്‍.എയുടെ ഔദ്യോഗിക നമ്പറും മാധ്യമങ്ങള്‍ക്കടക്കം ലഭ്യമല്ല.