ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) ; പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടി ; പ്രഖ്യാപനം നാളെ ; തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും
സ്വന്തം ലേഖകൻ
മലപ്പുറം: പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.
പാര്‍ട്ടിയുടെ പ്രഖ്യാപനം നാളെ മഞ്ചേരിയില്‍ നടക്കും. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി വി അന്‍വര്‍ ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വര്‍ സ്റ്റാലിനെ കണ്ടത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരുന്നു. നാളെ മഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചത്.
ഡിഎംകെയിലൂടെ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാവുകയാണ് അന്‍വറിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇതിനായുള്ള അണിയറ നീക്കങ്ങള്‍ ഇതിനോടകം തന്നെ അന്‍വര്‍ സജീവമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച് പി വി അന്‍വര്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഉള്‍പ്പടെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം അന്‍വറിനെ തള്ളി രംഗത്തെത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്തായ അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു.