സഖാവ് വിഎസ് അവസാന കമ്മ്യൂണിസ്റ്റാണെന്ന അഭിപ്രായം എനിക്കില്ല; പി വി അൻവർ

Spread the love

സഖാവ് വിഎസ് “അവസാന കമ്മ്യൂണിസ്റ്റാണെന്ന” അഭിപ്രായം എനിക്കില്ലെന്ന് പി വി അൻവർ.തന്റെ ഫേസ്ബുക്ക്  പേജിലൂടെയാണ് അൻവറിന്റെ പരാമർശം.

ഫെയ്സ്ബുക്ക് പേജിന്റെ  പൂർണ്ണരൂപം ഇങ്ങനെയാണ്

സഖാവ് വിഎസ് “അവസാന കമ്മ്യൂണിസ്റ്റാണെന്ന” അഭിപ്രായം എനിക്കില്ല. അത് ശരിയുമല്ല. വി.എസിനെ പോലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തെ വ്രതമായി സ്വീകരിച്ച ലക്ഷക്കണക്കിന് സഖാക്കള്‍ ഇനിയുമുണ്ട് കേരളത്തില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ,വി.എസ് കേരളത്തെയാകെ സ്വാധീനിക്കാൻ ശേഷിയുള്ള “അവസാനത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സാധാരണക്കാരും തൊഴിലാളികളുമായ സഖാക്കളുടെ മനസിലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് തികഞ്ഞ ഗുണങ്ങളുള്ള കമ്യൂണിസ്റ്റായിരുന്നു. അക്കാര്യത്തില്‍ എനിക്കും സംശയമില്ല. അതല്ല മറിച്ച്‌ ഒരു അഭിപ്രായം നിങ്ങള്‍ക്കുണ്ടെങ്കില്‍,കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അത്തരത്തില്‍ ഒരാളുടെ പേര് പറയാൻ നിങ്ങള്‍ക്കാവുമോ?.