play-sharp-fill
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നൽകേണ്ടി വരും,  രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കാൻ പോവുകയാണെന്ന് യുഡിഎഫിന് മനസിലായി, ബിജെപി ജയിച്ചാൽ എന്റെ തലയിൽ ഇടാനാണ് സതീശന്റെ ശ്രമം, ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ടെന്ന് പ വി അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നൽകേണ്ടി വരു​മെന്ന് പി വി അൻവർ എംഎൽഎ. ഇവിടത്തെ ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർത്ഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.

പാലക്കാ​ട്ട് രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കാൻ പോവുകയാണെന്ന് യുഡിഎഫിന് മനസിലായിട്ടുണ്ടെന്നും അൻവർ പറഞ്ഞു. പാലക്കാട് ബിജെപി ജയിച്ചാൽ എന്റെ തലയിൽ ഇടാനാണ് സതീശന്റെ ശ്രമം. ചേലക്കരയിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അൻവർ ഓർമിപ്പിച്ചു.

​പാലക്കാട് ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പകരം ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള അൻവറിന്റെ നിർദേശത്തോട് വി ഡി സതീശൻ രൂക്ഷമായാണ് പ്രതികരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group